കൊടകര : കൃഷി ഒാഫിസര്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ ശിവരാമന് പോതിയില്‍, എ.കെ. പുഷ്പാകരന്‍, ഒാനച്ചന് എന്നിവര്‍ പരാതി നല്കി. നെല്‍പ്പാടം നികത്തി തെങ്ങുവച്ചതു പറിച്ചെടുക്കല്‍ തീരുമാനം നടപ്പിലാക്കിയിലെ്ലന്നും നെല്ലുല്പാദക സമിതികള്‍ നിര്ജീവമായിരിക്കയാണെന്നും തൊഴില്‍ സേന കര്‍ഷകരെ ചൂഷണം ചെയ്യുന്നുവെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.