Breaking News

അന്നമനട പരമേശ്വരമാരാര്‍

Annamanada Parameswara Mararപഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാര്‍1952 ജുണ്‍ ആറാം തിയതി പോസ്റ്റല്‍ വകുപ്പ് ഉദ്ദ്യോഗ്‌സ്ഥനായിരുന്ന രാമന്‍ നായരുടേയും പാറുക്കുട്ടി മാരസ്യാരുടേയും മകനായി അന്നമനടയില്‍ ജനിച്ചു. അന്നമനട മഹാദേവക്ഷേത്രത്തില്‍ നിത്യസന്ദര്‍ശകനായിരുന്ന അദ്ദേഹം ബാല്യത്തില്‍ തന്നെ ക്ഷേത്രവാദ്യങ്ങളിലും ക്ഷേത്രകലകളിലും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അവിടെനിന്നും ആരംഭിച്ച കലാജീവിതമാണ് അദ്ദേഹത്തെ ക്ഷേത്രവാദ്ദ്യങ്ങളില്‍ ശ്രേഷ്ഠമായ തിമിലയുടെ അദ്വിതീയനായ വാദകനാക്കി മാറ്റിയത്. ലോകപ്രശ്‌തരായ അന്നമനടത്രയത്തിലെ പരമേശ്വരമാരാരുടെ (സീനിയര്‍), ശിഷ്യനായ പരമേശ്വരമാര്‍(ജുനിയര്‍) ഇന്ന് തികഞ്ഞ സാധനയോടും നിരന്തര പരിശീലനത്തോടും അകമഴിഞ്ഞ ഗുരുഭക്തിയോടും കൂടി തന്റെ ജീവശ്വാസമായ തിമിലയില്‍ ആസ്വാദകലോകത്തിനുവേണ്ടി നാദധാരയൊഴുക്കി പ്രശസ്‌തിയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുന്നു.

കേരളകലാമണ്ഡലത്തില്‍ പഞ്ചവാദ്യം പഠനവിഷയമാക്കിയ 1965 ല്‍ ആദ്യബാച്ചില്‍ തിമില മുഖ്യമായി പഞ്ചവാദ്യപഠനം ആരംഭിച്ചു. 1972 മുതല്‍ ത്യശുര്‍ പൂരം മഠത്തില്‍ വരവ് പഞ്ചവാദ്യത്തില്‍ പങ്കെടുക്കുന്നു. ലോകം മുഴുവന്‍ ഏകമനസ്സോടെ ആസ്വദിക്കുന്ന മഠത്തില്‍ വരവ് പഞ്ചവാദ്യം കഴിഞ്ഞ 11 വര്‍ഷമായി പരമേശ്വരമാരാരുടെ പ്രമാണത്തിലാണ് അരങ്ങേറുന്നത്.

തിമിലയില്‍ നാദവിസ്‌മയം തീര്‍ക്കുന്ന പരമേശ്വരമാരാര്‍ 2007 ലെ കേരള സംഗീത നാടകവേദി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌ക്കരങ്ങള്‍ക്കര്‍ഹനായിട്ടുണ്ട്. ത്യശൂര്‍ ആസ്വാദകസമിതിയുടെ വീരശ്യംഖല, അന്നമനട അച്ച്യുതമാരാര്‍ പ്രഥമപുരസ്ക്കാരം, പാല അമ്പാറ ക്ഷേത്രത്തിന്റെ വാദ്യകലാസാമ്രാട്ട് പുരസ്‌ക്കാരം, വെള്ളാറ്റന്നൂര്‍ ശങ്കരന്‍ നമ്പീശന്‍ സ്‌മാരകമുദ്ര എന്നിവ അവയില്‍ ചിലതുമാത്രം.

ജന്മദേശം അന്നമനടയാണെങ്കിലും കഴിഞ്ഞ 28 വര്‍ഷമായി സകുടുംബം കൊടകരയില്‍ 108 ദുര്‍ഗ്ഗാലയങ്ങളിലൊന്നായ കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിനുതൊട്ടരികില്‍ ദേവീകടാക്ഷമേറ്റ് കലയെ ഉപാസിച്ച് വസിക്കുന്നു. 3 മക്കളില്‍ മൂത്തയാള്‍ കലാമണ്ഡലം ഹരീഷ് (കൊടകര ഹരീഷ്) കേരള കലാമണ്ഡലത്തില്‍ നിന്നും ചെണ്ട മുഖ്യവിഷയമായി പഠനം പൂര്‍ത്തീകരിച്ച് അച്ഛന്റെ പാതയിലൂടെ മുന്നേറുന്നു. തിരക്കേറിയ കലാജീവിത്തിനിടയിലും കലാകാരന്മാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തുന്ന പരമേശ്വരമാരാര്‍ ഇപ്പോള്‍ ക്ഷേത്രകലാ‍ അക്കാദമി പ്രസിഡന്റ്, കൊടകര വാദ്യസംഗീതസഭാദ്യക്ഷന്‍, കക്കാട് കലാക്ഷേത്രം ഡയറക്‌ടര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു. ക്ഷേത്രകലകളെ സാധാരണക്കാരിലേക്കടുപ്പിക്കുംവിധത്തില്‍ ജനകീയമാക്കുവാനും, അറിയപ്പെടാത്ത പ്രതിഭകളെ കണ്ടെത്തി സമൂഹത്തിന്റെ മുന്‍ നിരയിലേക്കുകൊണ്ടുവരാനും ലക്ഷ്യമിട്ടുകൊണ്ട് ലോകപ്രശസ്തതായമ്പകവിദഗ്ദന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുമായി ചേര്‍ന്ന് ക്ഷേത്രവാദ്യങ്ങളുടെ ഒരു റിയാല്‍റ്റി ഷോ സംഘടിപ്പിക്കാനുള്ള പരിശ്രമത്തിലാണ് പരമേശ്വരമാരാരിപ്പോള്‍ .

Website : http://www.annamanadaparameswaramarar.com

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!