Breaking News

ഹര്‍ത്താല്‍ വിജയിക്കണം. . . !

ഹര്‍ത്താലില്ലാത്ത കേരളത്തെ പറ്റി ആലോചിക്കാനേ വയ്യ. ഇക്കാര്യത്തില്‍ സര്കാരിന്നു ചിലത് ചെയ്യാനുണ്ട്. പൊതു ഒഴിവു ദിനമായ ഞായര്‍ കഴിഞ്ഞു മറ്റൊരു ദിവസം (ഒക്കുമെങ്കില്‍) തിങ്കളാഴ്ച ഹര്‍ത്താല്‍ ദിനമായി ആചരിക്കുക. തിങ്കളാഴ്ച ഹര്‍ത്താല്‍ ആയാല്‍ ആല്മാര്ത്തമായി പണിയെടുക്കുന്ന എഴുപതു ശതമാനം സര്‍ക്കാര്‍ ഉധ്യൊഗസ്തന്മാര്‌ക്കും കൂടി ലീവിന്റെ ഒരു പ്രയോജനം കിട്ടും. പ്രത്യേകിച്ച് ദൂരസ്ഥലങ്ങളില്‍ നിന്നും വന്നു ജോലി എടുക്കുന്നവര്‍ക്ക്. മറ്റ് മുപ്പതു ശതമാനം പേര്‍ക്കും ചൊവ്വാഴ്ച ആയിരിക്കും ഇഷ്ടം.കാരണം തിങ്കളാഴ്ച ഓഫീസില്‍ വരാതിരുന്നാല്‍ “കളക്ടരുടെ കോണ്ഫെരെന്സിന്നു പോയി” എന്നോ മിനിസ്റെരുടെ മീറ്റിങ്ങിനു പോയി എന്നൊക്കെ പറഞ്ഞു തിങ്കളാഴ്ച കൂടി ലീവ് എടുക്കാമല്ലോ?തിങ്കളാഴ്ച സ്ഥിരമായി ഹര്‍ത്താല്‍ ദിനമായാല്‍ ഞായറാഴ്ച പോലെ തിങ്കളാഴ്ചയും എന്ന് കരുതി സമാധാനിക്കാമല്ലൊ. ഏതു പാര്‍ട്ടിക്കാണ്, സംഘടനക്കാന് ഹര്‍ത്താല്‍ ആവശ്യമുള്ളത് എങ്കില്‍ അവര്‍ ഒരു അപേക്ഷ നല്‍കുക. അതിന്നു ഫീസ്‌ ചുമത്തുക. ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ വന്നാല്‍ ലേലം വിളിച്ചു കൂടതല്‍ സംഖ്യക്ക്‌ വിളിക്കുന്നവര്‍ക്ക് ഉറപ്പിക്കാവുന്നതാണ്. എങ്ങിനെയായാലും ഖജനാവിലേക്ക് പണം കിട്ടുമല്ലോ?
ഹര്ത്താലിന്റെ വിജയം ആളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കലാണല്ലോ? അത് കൊണ്ട് ഇനിയുള്ള ഹര്ത്താലുകള്‍ക്ക് ഷോപ്പുകള്‍, ഓഫിസുകള്‍ തുറപ്പിക്കാതിരിക്കലും വാഹനഗതാഗതം തടസ്സപ്പെടുത്തലും മാത്രം പോര, പ്രത്യുത, സൈക്കിള്‍ യാത്രകാരെയും കാല്‍നട യാത്രക്കാരെയും തടയണം. വീടുകളില്‍ ഫോണ്‍ കണെക്ഷന്‍ വിച്ചെധിക്കണം. ഒരു പക്ഷെ ഇന്‌വെര്‌റ്റെരൊ ജെനെരെട്ടെരോ ഉപയോഗിച്ച് സീരിയല്‍ കാണാതിരിക്കാന്‍ കേബിള്‍ കണെക്ഷന്‍ കട്ട്‌ ചെയ്യണം.
ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടത്തിയ സംഘടനക്ക്, പാര്‍ട്ടിക്ക് “ഹര്‍ത്താല്‍ അവാര്‍ഡ്” നല്‍കണം. അത് നല്‍കാന്‍ ഏറ്റവും യോഗ്യര്‍ മാധ്യമപ്രവര്തകാരാണ്. ഹര്ത്താലിന്റെ പിറ്റേന്ന് ബസ് സ്റ്റാന്റില്‍ കൊടിച്ചി പട്ടികളും കാളവണ്ടികളും കിടക്കുന്ന ഫോട്ടോ അടിച്ചു’ഇതാ കണ്ടോ ഹര്‍ത്താല്‍ വിജയിച്ചു’ എന്ന് മത്തങ്ങയും വെണ്ടക്കയും നിരത്തുന്നവര്‍ ഇവരാണല്ലോ? അത്തരത്തിലുള്ള വാര്‍ത്തകള്‍ കാണുമ്പോളും കേള്‍ക്കുമ്പോളും ഇനിയും ഹര്‍ത്താല്‍ നടത്തണമെന്ന് ആര്‍ക്കാണ് ആവേശം കൊള്ളാത്തത്?
അത് പോലെ പെട്രോളിന്നു, മറ്റു സാധനഗള്‍ക്ക് വില കൂട്ടിയത് തെറ്റാണ്, സംശയമില്ല. പക്ഷെ ഹര്‍ത്താല്‍ നടത്തിയിട്ട്. വില കുറഞ്ഞോ? പിന്നീട് വില കൂടാതിരുന്നോ?
ഏതു കക്ഷി ഭരിച്ചാലും, സര്‍ക്കാര്‍ വാഹനങ്ങള്‍ നശിപ്പിച്ചാല്‍ ആര്‍ക്കാണ് നഷ്ടം? ഭരിക്കുന്നവര്‍ക്കോ അതോ ഭരിക്കുന്നവരുടെയും നശിപ്പിക്കുന്നവരുടെയും അവരെക്കാള്‍ കൂടുതലുള്ള പൊതുജനങ്ങളുടേയും നികുതി പണം അല്ലെ നഷ്ടപ്പെടുന്നത്? ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഇന്നത്തെ പ്രതിപക്ഷം ചെയ്താലും പഴയ പ്രതിപക്ഷം ചെയ്താലും ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് കഴിയുക. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നാ യേശു വചനം ഓര്‍ക്കുക.
ബന്ദ്‌ നിറുത്തിയ പോലെ ഹര്‍ത്താല്‍ നിറുത്തുവാന്‍ ഇനിയും ശ്രമിച്ചില്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ‘ദൈവത്തിന്റെ സ്വന്തം നാട്’ GOD എന്നത് തലതിരിച്ചു എഴുതേണ്ടി വരും – തീര്‍ച്ച.

By ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ, തൃശൂർ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!