Vodafone Mini Store @ Kodakara

കൊടകര വൊഡാഫോണ്‍ സ്റ്റോറില്‍ നിന്നും ഉണ്ടായ വളരെ മോശമായ ഒരനുഭവം ഞാന്‍ ഇവിടെ പങ്കുവക്കുന്നു.


കൊടകര വൊഡാഫോണ്‍ സ്റ്റോറില്‍ നിന്നും ഉണ്ടായ വളരെ മോശമായ ഒരനുഭവം ഞാന്‍ ഇവിടെ പങ്കുവക്കുന്നു.

കൊടകരയില്‍ വൊഡാഫോണ്‍ സ്റ്റോര്‍ തുടങ്ങുന്നതിന് മുന്‍പ് ഷോപ് പാര്‍ട്ടണര്‍ നമ്മുടെ കൊടകര ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ പരസ്യം ഇടുന്നതിനെ പറ്റി അന്വേഷിച്ചിരുന്നു.. ഒരു മാസത്തെ ചാര്‍ജും മറ്റു നിബന്ധനകളും അംഗീകരിച്ചുകൊണ്ട് പരസ്യം ഇടാന്‍ അപേക്ഷിക്കുകയായിരുന്നു.

പറഞ്ഞതനുസരിച്ചു 2016 ഡിസംബര്‍ 24 ആം തിയതി മുതല്‍ മൂന്നു മാസം പരസ്യം വെബ്‌സൈറ്റില്‍ കൊടുത്തിരുന്നു. അതിന്റെ പൈസ ഇതുവരെ അവര്‍ തന്നിട്ടുമില്ല. ഇതിനുവേണ്ടി മൂന്നു പ്രാവശ്യം ഞാന്‍ വൊഡാഫോണ്‍ ഷോപ്പില്‍ കയറിയിറങ്ങി. പലപ്പോഴായി ഞാന്‍ ഈ പറഞ്ഞ പാര്‍ട്ടണറെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ഓരോ തവണ വിളിക്കുമ്പോളും എല്ലാം ശരിയാക്കാം , നാളെ അക്കൗണ്ടിലേക്കു ഇട്ടേക്കാം എന്ന് പറയുന്നത് മാത്രമല്ലാതെ ഒന്നും നടന്നില്ല.

നിങ്ങള്‍ക്കെല്ലാം അറിയുന്നതുപോലെ ഒരു രൂപ ലാഭം കിട്ടിയിട്ട് ചെയ്യുന്ന പരിപാടിയല്ല ഈ വെബ്‌സൈറ്റ്. എന്റെ കയ്യില്‍ നിന്ന് കാശുകൊടുത്തിട്ടാണ് ഓരോ വര്‍ഷവും വെബ്‌സൈറ്റ് പുതുക്കുന്നത് , ആറായിരം രൂപയിലധികം ചിലവാകും ഒരു വര്ഷം. പരസ്യത്തിനാവട്ടെ ഒരു മാസത്തേക്ക് ആകെ വാങ്ങുന്നത് 100-350 രൂപ. ഇങ്ങനെ പരസ്യത്തിലൂടെ കിട്ടുന്ന ചെറിയ തുക നിര്‍ധനരായ രോഗികളുടെ ചികത്സക്കാണ് ഉപയോഗിക്കുന്നത്… നിങ്ങള്‍ക്കറിയാവുന്നതായിരുക്കും വെള്ളിക്കുളങ്ങരയിലെ ക്രിസ്ടി, മനക്കുളങ്ങരയിലേ ഷാജി ചേട്ടന്‍, കല്ലേറ്റുംകരയിലെ സുരേഷിന്റെ കുടുംബം, അവസാനമായി ചുങ്കലിലെ സബിത എന്നിവരെ നമ്മള്‍ മനസ്സറിഞ്ഞു സഹായിച്ചിരുന്നു.

ഇദ്ദേഹത്തെ പോലുള്ള വ്യക്തികളുടെ പെരുമാറ്റം മൂലം വെബ്‌സൈറ്റ് മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള താല്പര്യം ഇല്ലാതാവുന്നു. വേറെയും കടകളുടെ പരസ്യങ്ങള്‍ നമ്മുടെ വെബ് സൈറ്റില്‍ ഉണ്ട്, പക്ഷെ കാശിനുവേണ്ടി പലവട്ടം കയറി ഇറങ്ങേണ്ട ആവശ്യം വന്നട്ടില്ല. ഈ പറയുന്ന വൊഡാഫോണിന്റെ പരസ്യപോസ്റ്റര്‍, പുറമെ കൊടുത്തു് ഡിസൈന്‍ ചെയ്യാന്‍ 250 രൂപ ഞാന്‍ എന്റെ കയ്യില്‍ നിന്നും കൊടുത്തതാണ് . അതുപോലും തരാനുള്ള മാന്യത ആ ഷോപ്പിലുള്ളവര്‍ കാണിച്ചില്ല.

ഈ വെബ്‌സൈറ്റുമായി മുന്നോട്ട് പോകാന് മനസ്സുവരുന്നില്ല.. ഒരു സുപ്രഭാതത്തില്‍ പോസ്റ്റുകള്‍ ഒന്നും കണ്ടില്ലെങ്കില്‍ അതിശയ പെടാനൊന്നുമില്ല കൂട്ടുകാരെ…

One comment

  1. വളരെ മോശമായല്ലൊ അത്…
    പരസ്യത്തിന്‍െറ ചാര്‍ജ്ജ് നിര്‍ബന്ധമായും ഈടാക്കണം..

ഈ വാര്‍ത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. Required fields are marked *

*

x

Check Also

എസ്.എന്‍.ഡി.പി യോഗം കൊടകര യൂണിയന്‍ കലോത്സവം സംഘടിപ്പിച്ചു

കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ കലോത്സവം സിനി ആര്‍ട്ടിസ്റ്റ് കുമാരി ...

Copy Protected by Chetan's WP-Copyprotect.