Vodafone Mini Store @ Kodakara

കൊരേച്ചാല്‍ ശ്രീ കിരാതപാര്‍വ്വതി സ്വയംഭൂ ക്ഷേത്രത്തില്‍ നടപ്പുര സമര്‍പ്പണവും സര്‍വ്വൈശ്വര്യപൂജയും നടത്തി.

കൊടകര: കൊരേച്ചാല്‍ ശ്രീ കിരാതപാര്‍വ്വതി സ്വയംഭൂ ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പുരയുടെ സമര്‍പ്പണവും സര്‍വ്വൈശ്വര്യപൂജയും നടത്തി.തന്ത്രി അഴകത്ത് മനയ്ക്കല്‍ വിഷ്ണുനമ്പൂതിരിയുടെ അധ്യക്ഷത വഹിച്ചു.

ശബരിമല മുന്‍ മേല്‍ശാന്തി എസ്.ഇ. ശങ്കരന്‍ നമ്പൂതിരിയും ഫിനിക്‌സ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. കെ.ബാലകൃഷ്ണമേനോനും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി നടപ്പുരയുടെ സമര്‍പ്പണകര്‍മ്മം നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീധരന്‍ കളരിക്കല്‍, കെ.പി.കൃഷ്ണകുമാര്‍, ദാസന്‍ ചാണാശ്ശേരി, അനന്തു മുകുന്ദന്‍, സുബ്രന്‍ കുറ്റിലിക്കാടന്‍, ജയന്‍ തുരുത്തുമ്മല്‍, കെ.കെ.സുരേഷ്, അരവിന്ദാക്ഷന്‍ കര്‍ത്താ തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വ്വൈശ്വര്യപൂജക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനക്കല്‍ വിഷ്ണു നമ്പൂതിരിയുംമേല്‍ശാന്തി ശ്രീനാഥ് എബ്രാന്തിരിയും കാര്‍മ്മികത്വം വഹിച്ചു.

One comment

  1. Govindankutty KA

    AMME SARANAM

ഈ വാര്‍ത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. Required fields are marked *

*

x

Check Also

എസ്.എന്‍.ഡി.പി യോഗം കൊടകര യൂണിയന്‍ കലോത്സവം സംഘടിപ്പിച്ചു

കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയന്‍ കലോത്സവം സിനി ആര്‍ട്ടിസ്റ്റ് കുമാരി ...

Copy Protected by Chetan's WP-Copyprotect.