Vodafone Mini Store @ Kodakara

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍  അഗാപ്പെ ബൈബിള്‍ ഏകദിന കണ്‍വെന്‍ഷന്‍

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ അഗാപ്പെ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫൊറോന വികാരി ഫാ. അഡ്വ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ സെന്റ് ജോസഫ്‌സ് പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ അഗാപ്പെ ബൈബിള്‍ ഏകദിന കണ്‍വെന്‍ഷന്‍ ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.

കണ്‍വെന്‍ഷന് തൃശ്ശൂര്‍ കത്തോലിക്കാസഭ എഡിറ്റര്‍ ഫാ. സ്റ്റാര്‍സന്‍ കള്ളിക്കാടന്‍, ജോസഫ് അക്കരക്കാരന്‍, ബ്രദര്‍ ബാബു, ബ്രദര്‍ ജോയ് എന്നിവര്‍ നേതൃത്വം നല്‍കി. വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് ആഘോഷമായ ദിവ്യബലിക്ക് നേതൃത്വം നല്‍കി. ജപമാല, ദിവ്യകാരുണ്യ ആരാധന എന്നിവയ്ക്ക് ഫാ. റിജോ ജോയ് തുളുവത്ത്, ജോസഫ് ചെമ്മിഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. ഇരിങ്ങാലക്കുട രൂപതയുടെ അനുരഞ്ജനവര്‍ഷത്തില്‍ കുമ്പസാരത്തിനും, കൗണ്‍സിലിങ്ങിനും പ്രത്യേക സൗകര്യം ഉണ്ടായിരുന്നു.

ഈ വാര്‍ത്തയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിപ്രായമാവണമെന്നില്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. Required fields are marked *

*

x

Check Also

അതിരപ്പിള്ളി പദ്ധതി അനുവദിക്കില്ല: കെ.പി.ശശികല

കൊടകര: അതിരപ്പിള്ളിജലവൈദ്യുതപദ്ധതി അനുവദിക്കില്ലെന്ന് ഹിന്ദജുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. ഹിന്ദുഅവകാശയാത്രക്ക് തൃശൂര്‍ജില്ലയില്‍ നല്‍കിയ ...

Copy Protected by Chetan's WP-Copyprotect.