Breaking News

മറ്റത്തൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ

മറ്റത്തൂര്‍ : കഴിഞ്ഞ സാമ്പത്തികവര്‍ഷം മറ്റത്തൂര്‍ പഞ്ചായത്തിന്റെ ബഡ്ജറ്റില്‍ വകയിരുത്തിയ തുകയില്‍ പകുതിപോലും ചിലവഴിക്കാന്‍ കഴിയാത്ത എല്‍.ഡി.എഫ്. ഭരണസമിതിയുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. അംഗങ്ങള്‍ ബഡ്ജറ്റ് യോഗം ബഹിഷ്‌കരിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. എ.കെ. പുഷ്പാകരന്‍, മോളി തോമസ്, ക്ലാര ജോണി, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, ഷീല വിപിനചന്ദ്രന്‍, ഷീബ വര്‍ഗ്ഗീസ്, സൗമ്യ ഷിജു, ജയ ഉണ്ണികൃഷ്ണന്‍ എന്നീ യു.ഡി.എഫ്. അംഗങ്ങളാണ് യോഗം ബഹിഷ്‌കരിച്ചത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം പദ്ധതി തുകയുടെ 35% മാത്രം ചിലവഴിച്ച മറ്റത്തൂര്‍ പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ടി.എം. ചന്ദ്രന്‍ ആവശ്യപ്പെട്ടു. ഒന്നാം സ്ഥാനത്തായിരുന്ന മറ്റത്തൂര്‍ പഞ്ചായത്ത് ഇന്ന് ജില്ലയില്‍ അവസാനത്തെ സ്ഥാനത്താണെന്നും ടി.എം. ചന്ദ്രന്‍ ആരോപിച്ചു. ടി. സുഭാഷ്, സി.ടി. ജോര്‍ജ്ജ് മാസ്റ്റര്‍, ശിവരാമന്‍ പോതിയില്‍, കെ.ആര്‍. ഔസേപ്പ്, എന്‍.പി. ഓനച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!