കൊടകര : കൊടകരയില്‍ അത്യാധുനിക രീതിയിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കണമെന്ന് സമന്വയ സാംസ്കാരിക സൗഹൃദവേദി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. 400 മീറ്റര്‍ ട്രാക്കും, ഫുട്ബോള്‍ ഗ്രൗണ്ടുമുള്ള കൊടകര സര്‍ക്കാര്‍ ഹൈസ്ക്കൂള് ഗ്രൗണ്ട് അത്യാധുനിക രീതിയില്‍ നിര്‍മ്മിച്ചാല്‍ അന്തരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാക്കി മാറ്റാന്‍ സാധിക്കും.
ഇത് കൊടകരക്ക് കായിക ഭൂപടത്തില്‍ സ്ഥാനം പിടിക്കലാകും. ഇത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന് നിവേദനം നല്കുവാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സമന്വയ പ്രസിഡന്റ് വി. വിഷ്ണുദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. നാരായണന്‍കുട്ടി, ഭാരവാഹികളായ ടി.ജി. ജോണ്സണ്, കെ. മുകുന്ദന്, ഷാജുമോന്‍ വട്ടേക്കാട്, ജോസ് മാത്യു ഊക്കന്‍, ജോണ്സണ് മേനാച്ചേരി, ജോസഫ് കരുത്തി, വി.എ. ജെഫിന് എന്നിവര്‍ പ്രസംഗിച്ചു