Breaking News

ശില്പശാല – ദ്യുതി2020 സംഘടിപ്പിച്ചു

കൊടകര : സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊടകരയിലെ ഗവ എല്‍ പി സ്‌കൂള്‍ മുതല്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെയുള്ള വിദ്യാലയ സമുച്ചയത്തിന്റെ സമഗ്രവികസനത്തിനായി നയരൂപീകരണ ശില്പശാലദ്യുതി2020 സംഘടിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ .സി രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്തു .കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ പ്രസാദന്‍ അധ്യക്ഷത വഹിച്ചു .

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍, തൃശൂര്‍ ജില്ലാപഞ്ചായത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ മാന്‍ കെ ജെ ഡിക്‌സണ്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ എല്‍ പാപ്പച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി വി ജസ്റ്റിന്‍ പ്രിന്‍സിപ്പാള്‍ യു നന്ദകുമാര്‍, പിടിഎ പ്രസിഡണ്ട് വി എം സത്യന്‍, കെ പി ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!