Breaking News

എം . മഞ്ജുഷ ടീച്ചര്‍ അനുസ്മരണ യോഗവും കാവ്യാഞ്ജലിയും

കോടാലി : മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എം മഞ്ജുഷ ടീച്ചര്‍ അനുസ്മരണ യോഗവും കാവ്യാഞ്ജലിയും സംഘടിപ്പിച്ചു . പ്രസിഡന്റ് പ്രകാശന്‍ ഇഞ്ചക്കുണ്ട് അധ്യക്ഷനായിരുന്നു .

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍ , ഗ്രാമ പഞ്ചായത്ത് അംഗം എ .കെ .പുഷ്പാകരന്‍ , സാഹിത്യകാരന്‍ സുഭാഷ് മൂന്നുമുറി, പ്രവീണ്‍ എം കുമാര്‍ , നന്ദകുമാര്‍. കെ , ജോസ് മാത്യു , ശിവന്‍ തണ്ടാശ്ശേരി , അജിത്ത് .ടി .വി , വി എ ഹംസ , ഹക്കീം കളിപ്പറമ്പില്‍ , സുധി എന്‍ . എം , വി കെ കാസിം, ലൈല റസാക്ക് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി .

മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക വേദിയുടെ മഞ്ജുഷ ടീച്ചര്‍ സ്മാരക കവിതാ പുരസ്‌കാരത്തിനു വേണ്ടിയുള്ള ജില്ലാ തല കവിതാ മത്സരത്തില്‍ ജെനറല്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം രാധിക സനോജിന് ലഭിച്ചു . ബാലമുരളി രണ്ടാം സ്ഥാനവും ജ്യോതി രാജ് മൂന്നാം സ്ഥാനവും നേടി.

കോളേജ് വിഭാഗം കവിതാ മത്സരത്തില്‍ വര്‍ണ്ണ വേണുഗോപാല്‍ , വന്ദന ജാനകി , ശരത് സിത്താര എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. .സ്‌കൂള്‍’ വിഭാഗം മത്സരത്തില്‍ എസ് . നങ്ങേമ കുട്ടിക്കാണ് ഒന്നാം സ്ഥാനം . രണ്ടാം സ്ഥാനം ആദിത് എം എസ്സും മൂന്നാം സ്ഥാനം നന്ദന. പി എസും നേടി . വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും പുരസ്‌കാരങ്ങളും കെ പി ഹരി ദാസ് വിതരണം ചെയ്തു.

തുടര്‍ന്ന്! നടന്ന കാവ്യാഞ്ജലിയില്‍ പ്രമുഖ കവികളായ ഡോ. ആര്‍ സുരേഷ് , ജോയ് ജോസഫ് അച്ചാണ്ടി, ദാസന്‍ ചാണാശ്ശേരി , ഇ .ഡി . ശശി നമ്പൂതിരി , ശങ്കരന്‍ ചെമ്പുചിറ , അഖില സുരേഷ് , ശ്രീജ കലാനിലയം , സോമന്‍ ടി കെ , ശിവദാസ് , എന്‍ വി , അനഘ ടി എസ് , ഗോപി എന്‍ വി , ഗിരിജ ടീച്ചര്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!