Breaking News

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ അമ്പുതിരുനാളിനു കൊടിയേറി

കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ വി.സെബസ്റ്റ്യാനോസിന്റെ അമ്പുതിരുനാളിനും ഇടവക മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ ലില്ലി തിരുനാളിനും ഫൊറോന വികാരി ഫാ. ജോണ്‍സന്‍ ജി ആലപ്പാട്ട് കൊടികയറ്റുന്നു.

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ വി.സെബസ്റ്റ്യാനോസിന്റെ അമ്പുതിരുനാളിനും ഇടവക മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ ലില്ലി തിരുനാളിനും ഫൊറോന വികാരി ഫാ.അഡ്വ. ഡോ. ജോണ്‍സന്‍ ജി ആലപ്പാട്ട് കൊടി കയറ്റി. തുടര്‍ന്ന് ആഘോഷമായ ദിവ്യബലി, നൊവേന, ലദീഞ്ഞ് തിരുശേഷിപ്പ് ചുംബനം എന്നിവ ഉണ്ടായി.

വൈകീട്ട് 5 ന് ആഘോഷമായ ദിവ്യബലിക്ക് ആനത്തടം ഷേണ്‍സ്റ്റാട്ട് ആശ്രമം സുപ്പീരിയര്‍ ഫാ. ജസ്റ്റിന്‍ വടക്കേയില്‍ മുഖ്യകാര്‍മ്മികത്വം നിര്‍വഹിച്ചു. തുടര്‍ന്ന് സെന്റ്. ജോസഫ്‌സ് കപ്പേളയില്‍ ലദീഞ്ഞ്, നൊവേന നടത്തി.
20 ന് രാവിലെ 6.30 ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ആനത്തടം ഷേണ്‍സ്റ്റാട്ട് സെമിനാരിയിലെ ഫാ. സനീഷ് മുളങ്കുന്നത്ത് നേതൃത്വം വഹിക്കും.

വൈകീട്ട് 5 ന് ദിവ്യബലി ഉണ്ടായിരിക്കും. 21 ന് രാവിലെ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് കാല്‍വരിക്കുന്ന് വികാരി ഫാ.എബിന്‍ പയ്യപ്പിള്ളി നേതൃത്വം കൊടുക്കും. തുടര്‍ന്ന് തിരുന്നാള്‍ നടത്തുന്ന 600 പേരുടെ പ്രസുദേന്തി വാഴ്ച്ച നടക്കും. തുടര്‍ന്ന് തിരുസ്വരൂപങ്ങള്‍ എഴുള്ളിച്ചു വയ്ക്കും. ശേഷം 23 കുകുടുംബ യൂണിറ്റുകളിലേക്ക് അമ്പ്, ലില്ലി എഴുള്ളിപ്പ്, വൈകീട്ട് 4 ന് കാരൂര്‍ കപ്പേളയില്‍ ലദീഞ്ഞ്, നൊവേന, 5 ന്നു ഡോണ്‍ ബോസ്‌ക്കോ മഠം കപ്പേളയില്‍ ലദീഞ്ഞ്, നൊവേന എന്നിവ നടക്കും.

രാത്രി 11 ന് വിവിധ കുകുടുംബ യൂണിറ്റുകളില്‍ നിന്നുള്ള അമ്പ്, ലില്ലി എഴുള്ളിപ്പ് ദേവാലയാങ്കണത്തില്‍ പ്രവേശിക്കുന്നു. 11.30 ന് എഴുള്ളിപ്പ് സമാപനം. തുടര്‍ന്ന് മാനത്ത് വര്‍ണ്ണവിസ്മയം. 22 ന്തിരുനാള്‍ ദിനത്തില്‍ ആഘോഷമായ തിരുനാള്‍ പാട്ട്കുര്‍ബ്ബാനയ്ക്ക് തൃശ്ശൂര്‍ മേരിമാത മേജര്‍ സെമിനാരിയിലെ വൈസ് റെക്ടര്‍ ഫാ.ഡോ. ജിഫി മേക്കാട്ടുകുളം മുഖ്യകാര്‍മ്മികന്‍ ആയിരിക്കും.

ഇരിങ്ങാലക്കുട രൂപത മതബോധന ഡയറക്ടര്‍ ഫാ. ടോം മാളിയേക്കല്‍ തിരുനാള്‍ വചന സന്ദേശം നല്കും. അന്നേദിവസം രാവിലെ 6.30 നും, 8.30 നും, വൈകീട്ട് 3.30 നും ദിവ്യബലികള്‍ ഉണ്ടായിരിക്കും. വൈകീട്ടുള്ള തിരുനാള്‍ പ്രദക്ഷിണം 3.30 ന് ആരംഭിച്ച് 7.ന പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വാനില്‍ വര്‍ണ്ണമഴ. 23 നാണ് ടൗണ്‍ അമ്പ്. പുത്തുകാവ്, ഉളുമ്പത്തുക്കുന്ന്, വടക്കുമുറി ടൗണ്‍ അമ്പ്, കൊടകര ടൗണ്‍ സെറ്റുകള്‍ പള്ളിയും ടൗണും ചുറ്റി രാത്രി 11 ന് ദേവാലയാങ്കണത്തില്‍ പ്രവേശിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!