വെള്ളിക്കുളങ്ങര: കൊടുങ്ങ സെന്റ് സെബാസ്റ്റിയന്‍സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥന്റെ തിരുനാളിന് കൊടിയേറി. കൊടകര ഫൊറോന വികാരി ഫാ.ജോണ്‍സന്‍ ജി.ആലപ്പാട്ട് കൊടികയറ്റം നിര്‍വഹിച്ചു. ലദീഞ്ഞ് ,നൊവേന, വി.കുര്‍ബ്ബാന എന്നിവയുമുണ്ടായി.
ഇന്ന് വൈകുന്നേരം 5.30ന് ഫാ.ജീസ് പാക്രാത്തിന്റെ കാര്‍മിക്ത്വത്തില്‍ പ്രസുദേന്തിവാഴ്ച, ലദീഞ്ഞ്, നൊവേന, വി.കുര്‍ബ്ബാന എന്നിവയുണ്ടാകും. അമ്പെഴുന്നള്ളിപ്പു ദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലിക്കു ശേഷം രൂപം എഴുന്നള്ളി്ച്ചുവെക്കും. വിവിധ യൂണിറ്റുകളിലേക്ക് അമ്പെഴുന്നള്ളിപ്പും ഉണ്ടാകും. ഫാ.ജോസഫ് തെക്കേത്തല കാര്‍മ്മികനാകും. വൈകുന്നേരം കുറിഞ്ഞിപ്പാടം, വെള്ളിക്കുളങ്ങര,കോപ്ലിപ്പാടം, മോനൊടി പന്തലുകളില്‍ നോവേന നടക്കും.
രാത്രി 9.45ന് അമ്പുപ്രദക്ഷിണങ്ങള്‍ പള്ളിയില്‍ തിരി്‌ച്ചെത്തി സമാപിക്കും. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 6.30ന് വി.കുര്‍ബ്ബാന, 10ന് ഫാ.സിജു വള്ളിയാംതടത്തിലിന്റെ കാര്‍മ്മികത്വത്തില്‍ പാട്ടുകുര്‍ബ്ാന, ഫാ.ജോസഫ് കിഴക്കുംതലയുടെ സന്ദേശം, ഉച്ചകഴിഞ്ഞ് 3.30ന് ഫാ.ജിജി കുന്നേലിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാന തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, 16ന് രാവിലെ 6.30ന് ഫാ.ജോസഫ് എരുമച്ചാടത്തിന്റെ കാര്‍മ്മികത്വത്തില്‍ അനുസ്മരണ ബലി എന്നിവയുണ്ടാകും.
ആഘോഷപരിപാടികള്‍ക്ക് വികാരി ഫാ.ജസ്റ്റിന്‍ വാഴപ്പിള്ളി,ജനറല്‍ കണ്‍വീനര്‍ ജോഷി ഐനിക്കല്‍ കണ്ണത്ത്, ട്രസ്റ്റിമാരായ ദേവസിക്കുട്ടി കാരാത്ര, റോബിന്‍ പനഞ്ചിക്കല്‍, വില്‍സന്‍ ചക്കാലമറ്റം എന്നിവര്‍ നേതൃത്വം നല്‍കും.