Breaking News

ബോധവത്ക്കരണക്ലാസും മത്സരങ്ങളും നടത്തി

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുവേണ്ടി നടത്തിയ ബോധവത്ക്കരണക്ലാസും, മത്സരങ്ങളും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുവേണ്ടി നടത്തിയ ബോധവത്ക്കരണക്ലാസും, മത്സരങ്ങളും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഐ.സി.ഡി.എസ്. കൊടകര അഡീഷണലിന്റേയും ആഭിമുഖ്യത്തില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുവേണ്ടി ബോധവത്ക്കരണക്ലാസും, മത്സരങ്ങളും നടത്തി.

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഷീല തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജി.എച്ച്.എസ്.എസ്. ചെമ്പുച്ചിറ സ്‌കൂള്‍ കൗണ്‍സിലര്‍ ലിനി എം.ഒ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രശാന്ത് പുല്ലരിക്കല്‍, വാര്‍ഡ് മെമ്പര്‍മാരായ സുരേന്ദ്രന്‍ ഞാറ്റുവെട്ടി, ശ്രീധരന്‍ കളരിയ്ക്കല്‍, സി.ഡി.പി.ഒ. കൊടകര അഡീഷണല്‍ ലളിതകുമാരി, സൂപ്പവൈസര്‍ വാണി എം. തുടങ്ങിയവര്‍ സംസാരിച്ചു.

രാഷ്ട്രീയ – സാമൂഹ്യ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. ഇ – ലോകവും കുട്ടികളും എന്ന വിഷയത്തില്‍ അഡ്വ. ഗ്രേസി ക്ലാസ് നടത്തി. ചിത്രരചനാമത്സരം, അടിക്കുറിപ്പുമത്സരം, പ്രസംഗമത്സരം, ക്വിസ്സ് മത്സരം എന്നിവ നടത്തി. മത്സരവിജയികള്‍ക്ക് സമ്മാനദാനവും നടത്തി. ക്ലാസ്സില്‍ 200 -ഓളം കുട്ടികള്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!