കൊടകര : ആനത്തടം സെന്റ് തോമസ് ദേവാലയത്തില്‍ വി. സെബസ്ത്യാനോസിന്റെ തിരുന്നാളിനു കൊടിയേറി. 31, 1 ദിവസങ്ങളിലാണ് തിരുന്നാള്‍. നവനാള്‍ ദിനങ്ങളില്‍ രാവിലെ 6.15 ന് ലദീഞ്ഞ്, നൊവേന, വി. കുര്‍ബാന എന്നിവ ഉണ്ടായിരിക്കും.
31 ന് രാവിലെ 6.15 ന്റെ കുര്‍ബ്ബാനയോടുകൂടി പ്രസുദേന്തി വാഴ്ച്ച തുടര്‍ന്ന് രൂപം എഴുന്നള്ളിച്ച് വെയ്ക്കല്‍, വീടുകളിയേക്ക് അമ്പ് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കും. വൈകീട്ട് 5 ന് അമ്പുപ്രദക്ഷിണം പള്ളിയില്‍ സമാപിക്കുന്നു.
തിരുനാള്‍ ദിനമായ ജനുവരി 1 ന് രാവിലെ 10 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് ഫാ. ജോണ്‍ പൈനുങ്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. കുര്‍ബ്ബാനയ്ക്കുശേഷം വൈകീട്ട് 5 ന തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായിരിക്കും.