Breaking News

ചാലക്കുടി സബ് ജില്ലാ സ്‌കൂള്‍ കലോത്സവവിജയികള്‍

chalakkudyupajillaകൊടകര : നാല് ദിവസങ്ങളിലായി   കൊടകരയില്‍ വച്ച് നടന്ന ചാലക്കുടി സബ് ജില്ലാ സ്കൂള്‍  കലോത്സവത്തില്‍   എല്‍ പി ജെനറല്‍ വിഭാഗത്തില്‍  45 പോയന്‍റ് നേടി ചാലക്കുടി കാര്‍മല്‍ ഒന്നാം സ്ഥാനം നേടി . 43 പോയന്‍റ് നേടിയ  സെന്‍റ്  ആന്റണീസ് യു .പി.എസ്എലിഞ്ഞിപ്രക്കാണ്  രണ്ടാം സ്ഥാനം .
യു പി . ജെനറല്‍   വിഭാഗത്തില്‍ 78 പോയന്‍റ് നേടി മറ്റത്തൂര്‍ ശ്രീകൃഷ്ണ  ഹൈ സ്കൂള്‍ ജേതാക്കളായി  .74പോയന്‍റ്മായി  സെന്‍റ്  ആന്റണീസ് യു .പി.എസ് എലിഞ്ഞിപ്ര രണ്ടാം സ്ഥാനം നേടി .
ഹൈ സ്കൂള്‍  ജെനറല്‍   വിഭാഗത്തില്‍ 195 പോയന്‍റ് നേടിയ മറ്റത്തൂര്‍ ശ്രീകൃഷ്ണ  ഹൈ സ്കൂള്‍ ഓവര്‍ഓള്‍ ചാമ്പ്യന്മാരായി .187 പോയന്‍റ് നേടിയ  ചാലക്കുടി കാര്‍മല്‍ ഹയ്യര്‍ സെക്കണ്ടറി സ്കൂളിനാണ് രണ്ടാം സ്ഥാനം .
ഹയ്യര്‍ സെക്കണ്ടറി  വിഭാഗത്തില്‍ 156 പോയിന്റ്‌  നേടി ചാലക്കുടി കാര്‍മല്‍ ഓവര്‍ഓള്‍ ചാമ്പ്യന്മാരായി . 133 പോയിന്റ്‌  നേടിയ കൊടകര ജി .എച്ച് .എച്ച് സ്സിനാണ്  രണ്ടാം  സ്ഥാനം .
സംസ്കൃതോല്സവം  യു പി വിഭാഗത്തില്‍ 84 പോയന്‍റ് നേടി സെന്‍റ്  ആന്റണീസ് യു .പി.എസ് എലിഞ്ഞിപ്ര ഒന്നാം  സ്ഥാനം നേടി . 83 പോയിന്റ്‌ നേടി   ശ്രീകൃഷ്ണ  ഹൈ സ്കൂള്‍ മറ്റത്തൂരും  എസ് .എന്‍. യു .പി .എസ് . കുണ്ടുകുഴി പ്പാടവും  രണ്ടാം സ്ഥാനം നേടി .
സംസ്കൃതോല്സവം ഹൈ സ്കൂള്‍     വിഭാഗത്തില്‍  86  പോയന്‍റ് നേടി ശ്രീകൃഷ്ണ  ഹൈ സ്കൂള്‍ മറ്റത്തൂര്‍ ഒന്നാം  സ്ഥാനം  നേടി . എം .എ . എം .എച്ച്. എസ് കൊരട്ടിക്കാണ് രണ്ടാം സ്ഥാനം .
അറബിക് കലോത്സവത്തില്‍ എല്‍ പി വിഭാഗത്തില്‍45 പോയന്‍റ് നേടി ജി എല്‍ പി എസ് കോടാലിയും  സെന്‍റ്  ആന്റണീസ് യു .പി.എസ് എലിഞ്ഞിപ്ര ഒന്നാം സ്ഥാനം നേടി .
അറബിക് കലോത്സവം  യു പി വിഭാഗത്തിലും ഹൈ സ്കൂള്‍ വിഭാഗത്തിലും മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്കൂള്‍ ആണ് ജേതാക്കള്‍ .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!