Breaking News

കൊടകര ഇമ്മാനുവല്‍ കൃപ സദനില്‍ കാരുണ്യവുമായി അമ്മമാര്‍

കൊടകര ഇമ്മാനുവല്‍ കൃപയിലെ അന്തേവാസികളോടൊപ്പം കൊടകര ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട്, ഫാ. റാഫേല്‍ മൂലന്‍, ഫാ. റിജോ ജോയ് തുളുവത്ത്, സിസ്റ്റര്‍ ജാന്‍സി തുടങ്ങിയവര്‍
കൊടകര ഇമ്മാനുവല്‍ കൃപയിലെ അന്തേവാസികളോടൊപ്പം കൊടകര ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട്, ഫാ. റാഫേല്‍ മൂലന്‍, ഫാ. റിജോ ജോയ് തുളുവത്ത്, സിസ്റ്റര്‍ ജാന്‍സി തുടങ്ങിയവര്‍

കൊടകര : ഇമ്മാനുവല്‍ കൃപ സദനില്‍ കുണ്ടൂര്‍ മേരി ഇമാക്കുലേറ്റ് പള്ളി വികാരി ഫാ. റാഫേല്‍ മൂലന്റെ നേതൃത്വത്തില്‍ മാതൃസംഘടനയിലെ അമ്മമാര്‍ ഭിന്നശേഷിക്കാരായ അഗതികളോടൊപ്പം ഒരു ദിവസം ചെലവഴിച്ചു.

ഇമ്മാനുവല്‍ കൃപസദനം സുപ്പീരിയര്‍ സിസ്റ്റര്‍ ജാന്‍സി, ട്രസ്റ്റി അംഗം കോച്ചക്കാടന്‍ പൗലോസ് എന്നിവര്‍ ചേര്‍ന്ന് കൊടകര ഫൊറോന വികാരി ഫാ. അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട്, അസി. വികാരി ഫാ. റിജോ ജോയ് തുളുവത്ത്, ഫാ. റാഫേല്‍ മൂലന്‍ എന്നിവരെ സ്വീകരിച്ചു.

ഭിന്നശേഷിയുള്ള കൃപാസദനിലെ അംഗങ്ങളുമായി കളിച്ചും ചിരിച്ചും, പാട്ടുപാടിയും പാടിപ്പിച്ചും അമ്മമാര്‍ കാരുണ്യത്തിന്റെ തൂവല്‍ സ്പര്‍ശവുമായി ഒരു ദിനം കൊണ്ടാടി. അഗതിമന്ദിരത്തിലെ നിവാസികളുമായി ഉച്ചഭക്ഷണവും പങ്കിട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!