Breaking News

കാഴ്ച്ചയുടെ വര്‍ണ്ണവിസ്മയം തീര്‍ക്കുന്ന ഷഷ്ഠിദിവസത്തെ ചടങ്ങുകള്‍

kodakara-shashtiകൊടകര : ഷഷ്ഠിദിവസം പുലര്‍ച്ചെ 4 ന് പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍നിന്നും പൂജിച്ച അഭിഷേകദ്രവ്യങ്ങളുമായി കുന്നത്തൃക്കോവിലിലെത്തി പൂനിലാര്‍ക്കാവ്‌ദേവസ്വത്തിന്റേതാണ് ആദ്യ അഭിഷേകം. തുടര്‍ന്ന് ഭക്തരുടേയും വിവിധകാവടിസംഘങ്ങളുടേയും അഭിഷേകങ്ങള്‍ നടക്കും.

വിശ്വബ്രാഹ്മണസമാജം, മനക്കുളങ്ങര യുവജനസംഘം, മറ്റത്തൂര്‍കുന്ന്, കാവില്‍ എന്‍.എസ്.എസ് കരയോഗം, കൊടകര പടിഞ്ഞാട്ടുംമുറി മനക്കുളങ്ങര, കെ.പി.എം.എസ്. കാവുംതറ, മരത്തംപിള്ളി പുലയര്‍ സമാജം, കുമ്പാരസമുദായം, ഉളുമ്പത്തുംകുന്ന്, ഗാന്ധിനഗര്‍, തെക്കുംമുറി യുവജനസമാജം, പുലിപ്പാറക്കുന്ന് യുവജനസംഘം , കൊടകര ടൗണ്‍, അഴകം യുവജന സംഘം, യുവസംഗമം വഴിയമ്പലം, ഫ്രണ്ട്‌സ് കലാവേദി വെല്ലപ്പാടി, പുത്തുകാവ് യുവതരംഗം, കാരൂര്‍ അരുണോദയം യുവജനസംഘം, ഏകലവ്യ ഗാന്ധിനഗര്‍ എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളാകും.

രാവിലെ ഒമ്പതുമണിയോടെ സെറ്റുകളുടെ കാവടിവരവ് ആരംഭിക്കും. രാവിലെ 12 മണിയോടെ സമയക്രമമനുസരിച്ച് ഓരോ കാവടി സംഘങ്ങള്‍ പൂനിലാര്‍ക്കാവ് ക്ഷേത്രാങ്കണത്തില്‍ എത്തി ആടിതിമിര്‍ക്കും. ഉച്ചക്ക് 12 മണിയോടെ വിശ്വബ്രാഹ്മണസമാജമാണ് പകല്‍ പൂനിലാര്‍ക്കാവില്‍ ആദ്യംപ്രവേശിക്കുക. തുടര്‍ന്ന് ക്രമത്തില്‍ 17സെറ്റുകളും പൂനിലാര്‍ക്കാവിലെത്തും.

പൂക്കാവടികളും ഗോപുരക്കാവടികളും കൊട്ടക്കാവടികളും തകില്‍, നാദസ്വരം, നാടന്‍കലാരൂപങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍,കരകാട്ടം, മയിലാട്ടം തുടങ്ങി വൈവിധ്യമാര്‍ന്ന കലാപ്രപകടനങ്ങളുമായാണ് ഓരോ കാവടിസംഘങ്ങളും എത്തിച്ചേരുക.

വൈകീട്ട് 4.30 ഓടെ എല്ലാ കാവടിസെറ്റുകളും അമ്പലനടയിലെത്തും. വൈകീട്ട് പൂനിലാര്‍ക്കാവ് ക്ഷേത്രത്തില്‍നിന്ന് കുന്നതൃക്കോവിലേക്ക് ഭസ്മക്കാവടി എഴുന്നള്ളിപ്പുണ്ടാകും. രാത്രി 11 മണിയോടെ എത്തിതുടങ്ങുന്ന കാവടിസംഘങ്ങളുടെ ആഘോഷം ചൊവാഴ്ച വെളുപ്പിന് അവസാനിക്കും. അതോടെ ഈ വര്‍ഷത്തെ ഷഷ്ഠി മഹോത്സവത്തിന് പരിസമാപ്തിയാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!