Breaking News

അന്നദാനക്യാമ്പ് ഉദ്ഘാടനം ചെയ്തു

അഖിലഭാരത അയ്യപ്പസേവാസംഘം ചാലക്കുടി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്നദാന ക്യാമ്പ് ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്യുന്നു.
അഖിലഭാരത അയ്യപ്പസേവാസംഘം ചാലക്കുടി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്നദാന ക്യാമ്പ് ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്യുന്നു.

കൊടകര ‘: അഖിലഭാരത അയ്യപ്പസേവാസംഘം ചാലക്കുടി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്നദാന ക്യാമ്പ് ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അയ്യപ്പസേവാസംഘം ചാലക്കുടി താലൂക്ക് പ്രസിഡന്റ് ഇ. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

അന്നദാനഫണ്ട് സ്വീകരിക്കല്‍ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. അയ്യപ്പസേവാസംഘം അഖിലേന്ത്യ സെക്രട്ടറി ഇ. കൃഷ്ണന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി മോഹനന്‍ തൊമ്മാത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മിനി ദാസന്‍, കെ.കെ. നാരായണന്‍, പൂനിലാര്‍ക്കാവ് ക്ഷേത്രം പ്രസിഡന്റ് എം.എല്‍. വേലായുധന്‍ നായര്‍, അയ്യപ്പസേവാസംഘം മുകുന്ദപുരം താലൂക്ക് സെക്രട്ടറി സോമശേഖരന്‍ കാറളം, ചാലക്കുടി താലൂക്ക് ട്രഷറര്‍ കെ.സി. പ്രേമന്‍, ചാലക്കുടി താലൂക്ക് കമ്മിറ്റി അംഗം ഗംഗാധരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!