Breaking News

തൃശൂര്‍ ജില്ലാ ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ സമ്മേളനം

sammelanamകൊടകര: പീച്ചി ഡാമില്‍ നിന്നും മണല്‍ സംഭരിക്കാന്‍ സര്‍വേ ഉള്‍പ്പെടെയുള്ള നടപടികള്‍ മുന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചതാണ്. പുതിയ എല്‍ ഡി എഫ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാലത്തലത്തില്‍ പീച്ചി ഡാമില്‍ നിന്നും മണല്‍ സംഭരിച്ചു നിര്‍മ്മാണ മേഖലക്ക് ലഭ്യമാക്കണമെന്ന് തൃശൂര്‍ ജില്ലാ ബില്‍ഡിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ സമ്മേളനം പ്രമേയം വഴി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. സി ഐ ടി യു സംസ്ഥാന സെക്രട്ടറി എം എം വര്ഗീസ് ഉല്‍ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് യു പി ജോസഫ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം ടി കെ തങ്കപ്പന്‍ രക്തസാക്ഷി പ്രമേയവും ജില്ലാ ജോയിന്റ് സെക്രട്ടറി എ വി അജയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
തുടര്‍ന്ന് യൂണിയന്‍ ജില്ലാ സെക്രട്ടറി കോനിക്കര പ്രഭാകരന്‍ റിപ്പോര്‍ട് അവതരിപ്പിച്ചു. സി ഐ ടി യു ജില്ലാ ട്രെഷറര്‍ കെ കെ രാമചന്ദ്രന്‍, മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, സംഘാടക സമിതി ചെയര്‍മാന്‍ ടി എ രാമകൃഷ്ണന്‍, സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് പി ജി വാസുദേവന്‍ നായര്‍, ജോയിന്റ് സെക്രട്ടറി പി കെ ശിവരാമന്‍, ഷീല അലക്‌സ്, ലത ചന്ദ്രന്‍, കെ വി ചന്ദ്രന്‍, സംഘാടക സമിതി കണ്‍വീനര്‍ എ സി വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. പി ആര്‍ പ്രസാദന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി: യുപി ജോസഫ് (പ്രസിഡന്റ്), കോനിക്കര പ്രഭാകരന്‍ (സെക്രട്ടറി), ടി കെ തങ്കപ്പന്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!