Breaking News

എഞ്ചിനീയര്‍മാര്‍ പദ്ധതികളും സ്വപ്നങ്ങളും സമന്വയിപ്പിച്ച് നടപ്പിലാക്കണം ഡോ.സുരേഷ് ദാസ്

സഹൃദയ കോളേജില്‍ ബിരുദദാന ചടങ്ങ് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സി.വൈസ് പ്രസിഡണ്ട് ഡോ.സുരേഷ് ദാസ് ഉദ്ഘാടനം ചെയ്യുന്നു.
സഹൃദയ കോളേജില്‍ ബിരുദദാന ചടങ്ങ് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സി.വൈസ് പ്രസിഡണ്ട് ഡോ.സുരേഷ് ദാസ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര.പദ്ധതികളും സ്വപ്നങ്ങളും സമന്വയിപ്പിച്ച് നടപ്പിലാക്കിയാലെ എഞ്ചിനീയര്‍ എന്ന് പദവിക്ക് അര്‍ത്ഥമുണ്ടാകൂ എന്ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യുട്ടീവ്.വൈസ് പ്രസിഡണ്ട് ഡോ.സുരേഷ് ദാസ്.കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജോലി സന്നദ്ധത,മനോഭാവം,കഠിന പ്രയത്‌നം തുടങ്ങി വിവിധ ഗുണങ്ങള്‍ ഏകോപിപ്പിച്ചാല്‍ മാത്രമെ നല്ല എഞ്ചിനീയര്‍മാരായി മാറാനാകൂ.അദ്ദേഹം ൂട്ടിചേര്‍ത്തു.ചടങ്ങില്‍ ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണുക്കാടന്‍ അദ്ധ്യക്ഷനായിരുന്നു.കോളേജിന്റെ പത്താമത്തെ ബാച്ചിന്റെ ബിരുദദാന ചടങ്ങായിരുന്നു നടന്നത്.പ്രിന്‍സിപ്പല്‍ ഡോ.സുധ ജോര്‍ജ് വളവി ബിരുദധാരികള്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു.വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ഡയറക്ടര്‍ പ്രൊഫ. കെ. ടി. ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ബയോ മെഡിക്കല്‍ മേധാവി ഡോ.വി.യുവരാജ്,ബയോടെക്‌നോളജി മേധാവി പ്രൊഫ.ഫ്രാന്‍സിസ് ജോണ്‍ വി.,കംമ്പ്യുട്ടര്‍ സയന്‍സ് മേധാവി ഡോ.വിന്‍സ്‌പോള്‍,ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍ വിഭാഗം മേധാവി പ്രൊഫ.മാലിനി തോമസ്, ഇലക്ട്രിക്കല്‍ വിഭാഗം മേധാവി പ്രൊഫ.ആന്‍സ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ഡോ.ആന്റു ആലപ്പാടന്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ഡോ.നിക്‌സണ്‍ കുരുവിള നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!