കൊടകര.കാലിക്കറ്റ് സര്‍വ്വകലാശാല എഞ്ചിനീയറിംഗ് 2011-15 ബാച്ചില്‍ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിന് രണ്ട് ഒന്നാം റാങ്ക്.ബയോടെക്നോളജി വിഭാഗത്തില്‍ 9.33 (സി.ജി.പി.എ)യോടെ കൃഷ്ണജ ശശീന്ദ്രനും,,ബയോമെഡിക്കല്‍ വിഭാഗത്തില്‍ 9.15 (സി.ജി.പി.എ)യോടെ കെ.എ. ഫറാഷയുമാണ് റാങ്കുകള്‍ നേടിയത്.പാലക്കാട് കൂറ്റനാട് പാലയ്ക്കല്‍ വീട്ടില്‍ ശശീന്ദ്രന്റേയും ഷീജയുടേയും മകളാണ് കൃഷ്ണജ.മതിലകം പുന്നിലത്ത് അജിലന്റേയും സിനിയുടേയും മകളാണ് ഫറാഷ.