Breaking News

അഴിമതിക്കെതിരെ ഹാക്കത്തോണില്‍ വികസിപ്പിച്ചത് 30 ലേറെ സാങ്കേതിക വിദ്യകള്‍

sahrdaya HAckthonകൊടകര.സര്‍ക്കാര്‍ സേവനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനും അഴിമതി തുടച്ച നീക്കാനുമായി മുപ്പതിലേറെ സാങ്കേതിക വിദ്യകള്‍ കണ്ടെത്തി കൊടകര സഹൃദയ എഞ്ചിനീയറിങ്ങ് കോളേജില്‍ ഹാക്കത്തോണ്‍ സമാപിച്ചു.50 മണികൂര്‍ നീണ്ട ഹാക്കത്തോണിലൂടെ സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി സാധ്യതകള്‍ ഒഴിവാക്കി മെച്ചപ്പെട്ട സേവനം ഉറപ്പാക്കുവാന്‍ നവീന സാങ്കേതിക വിദ്യകളിലൂടെ സാധിക്കുമെന്ന് തെളിഞ്ഞു.

ബ്ലോക്ക് ചെയിന്‍ എന്ന ആധുനികവിദ്യയിലൂടെ നമ്മുടെ ആധാരങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ മുതലായ പ്രധാനപ്പെട്ട രേഖകള്‍ കൈമോശം വരാതെയും മാറ്റം വരുത്താതെയും സൂക്ഷിക്കുവാന്‍ സഹായിക്കുന്ന സോഫ്റ്റവെയര്‍ ഏറെ ഉപകാരപ്രദമാണ്.പൊതുജനങ്ങളുടെ അപേക്ഷകളുടെയും പരാതികളുടെയും സ്ഥിതി അറിയുന്നതിനും,ലഭ്യമാകേണ്ട സേവനം സമയ ബന്ധിതമായി ലഭിച്ചു എന്ന് ഉറപ്പ് വരുത്തുന്നതിനും ആവശ്യമായ സോഫ്റ്റ് വെയര്‍ കണ്ടെത്തി.ഇത് സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും ഉപയോഗിക്കത്തക്കാവുന്നതാണ്.

സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകള്‍ ട്രാക്ക് ചെയ്യുന്നതിനും അതിന്റെ നിലവിലത്തെ സ്ഥിതി അറിയുന്നതിനും ഐഒടി എന്ന സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ആര്‍എഫഐഡി ട്രാക്കര്‍ ഒരു വൃത്യസ്തമായ ആശയമായി.റേഷന്‍ കടകളിലെ അഴിമതിയും പ്രവര്‍ത്തനങ്ങളിലെ പിഴവും പരിഹരിക്കാന്‍ കേന്ദ്രീകൃത വിതരണ സമ്പ്രദായം എന്ന ആശയം വളരെ മെച്ചപ്പെട്ട ഒരു രീതിയാണ്. പൊതുജനങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ വിലയിരുത്തുവാന്‍ വേണ്ടിയുള്ള മൊബൈല്‍ ആപ്പും വെബ് പോര്‍ട്ടലുകളും കണ്ടെത്തിയത് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന ക്ഷമത കൂട്ടുവാന്‍ ഉപകാരപ്രദമാക്കുമെന്നള്ള ആശയം പ്രകടിപ്പിക്കപ്പെട്ടു.

പല സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ ഷോപ്പുകളിലും വിലകൂട്ടി മരുന്നുകള്‍ വില്‍ക്കുന്നത് നിയന്ത്രിക്കുവാന്‍ ആ മരുന്നുകളുടെ യഥാര്‍ത്ഥ വിലയും സര്‍ക്കാര്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കുന്ന വിലയും പൊതുജനങ്ങള്‍ക്ക് അറിയുവാന്‍ വേണ്ടിയുള്ള മൊബൈല്‍ ആപ്പ് തുടങ്ങി നിരവധി പുതിയ സാങ്കേതിക വിദ്യകള്‍ ഹാക്കത്തോണില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

സഹൃദയയിലെ ഇന്നോവേഷന്‍ സെന്റര്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായി, കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും ചേര്‍ന്നാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്. ‘ഹാക്ക് 4 പീപ്പിള്‍’ എന്ന ഹാക്കത്തോണില്‍ സംസ്ഥാന ആഭ്യന്തര,വിജിലന്‍സ് വകുപ്പുകളും, കിലയും സഹകരിച്ചിരുന്നു.
ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നൂറിലേറെ അപേക്ഷകളില്‍ നിന്ന് പ്രാഥമിക വിലയിരുത്തലില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പതിലേറെ സാങ്കേതിക വിദഗ്ദരും, തദ്ദേശ സ്വയംഭരണ വകുപ്പും, പൊതുമരാമത്ത്,ഐ.ടി., ആഭ്യന്തര വകുപ്പുകളും, സാങ്കേതിക സര്‍വകലാശാല വിദഗ്ദരും, വിവിധ മള്‍ട്ടി നാഷണല്‍ കമ്പനികളിലെ സാങ്കേതിക വിദഗ്ധരുമാണ് ഇതില്‍ പങ്കെടുത്തത്.

സമാപന സമ്മേളനം വിജിലന്‍സ് ഡി.വൈ.എസ്.പി. എ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷനായിരുന്നു.പ്രിന്‍സിപ്പല്‍ ഡോ.സുധ ജോര്‍ജ് വളവി,വൈസ് പ്രിന്‍സിപ്പല്‍ ഡോ.നിക്‌സണ്‍ കുരുവിള,കോര്‍ഡിനേറ്റര്‍ പ്രൊഫ.ജിബിന്‍ ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ഈ പരിപാടി ഒക്‌ടോബര്‍ 31 മുതല്‍ നവംബര്‍ 5 വരെ ആചരിക്കപ്പെടുന്ന വിജിലന്‍സ് അവബോധ വാരത്തിലെ ഏറ്റവും ക്രിയാത്മകമായ പരിപാടിയായി ഹാക്കത്തോണ്‍ മാറിയതായി വിദഗ്ധര്‍ വിലയിരുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!