കൊടകര: പേരാമ്പ്ര കിരണം പുരുഷസ്വയം സഹായ സംഘം നടത്തിയ കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവം 25.10.2016 ന് കാലത്ത് 9 മണിക്ക് കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അമ്പിളി സോമന് ഉദ്ഘാടനം ചെയ്തു.
കൊടകര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി. ആര്. പ്രസാദന്‍ അദ്ധ്യക്ഷതവഹിച്ചു. കൃഷി ഓഫീസര്‍ ശ്രീമതി ധന്യ, വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി അല്‍ഫോന്‍സ, ശ്രീ. പി. വി. പ്രജിത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.