Breaking News

ചെരിപ്പുകമ്പനിയുടമയില്‍നിന്നും സി.പി.എം പണം വാങ്ങിയെന്ന് ബി.ജെ.പി

കൊടകര: ചെമ്പുച്ചിറയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ചെരുപ്പുകമ്പനിക്കെതിരെ സമരം നടത്തുന്ന സി.പി.എം നേതാക്കള്‍ കമ്പനിയുടമയില്‍ നിന്നുംപണം വാങ്ങിയെന്ന് ബി.ജെ.പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സമരത്തില്‍ ആദ്യനാളുകളില്‍ ബി.ജെ.പിയും സമരരംഗത്തുണ്ടായിരുന്നെങ്കിലും സി.പി.എം കോടതിവിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ തയ്യാറാവാതിരുന്നതിലും തീവ്രവാദശൈലിയില്‍ സമരപരിപാടികള്‍ നടത്തുന്നതിലും പ്രതിഷേധിച്ച് ബി.ജെ.പി സമരത്തിനു നല്‍കിയ പിന്‍തുണ പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍ ബി.ജെ.പി നേതാക്കള്‍ കമ്പനിയുടമയില്‍ നിന്നും പണം വാങ്ങിയാണ് സമരരംഗത്തുനിന്നും മാറിയതെന്ന് സി.പി.എം വ്യാജപ്രചാരണം നടത്തുകയായിരുന്നെന്നും പണം വാങ്ങിയെന്നു തെളിയിച്ചാല്‍ ആരോപണവിധേയരായ നേതാക്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നു ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.

സി.പി.എം നേതാക്കള്‍ അണികളെ സമരത്തിനിറക്കി ചെരിപ്പുകമ്പനിയുടമയില്‍നിന്നും പലപ്പോഴായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഇതിന്റെ രേഖകള്‍ ഹാജരാക്കിക്കൊണ്ട് പത്രസമ്മേളനത്തില്‍ പങ്കെടുത്ത ബി.ജെ.പി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ സി.വി.ഗിനീഷ്, ശ്രീധരന്‍ കളരിക്കല്‍, ബി.ജെ.പി പഞ്ചായത്ത്‌സമിതി പ്രസിഡണ്ട് പി.ബി.ബിനോയ ് എന്നിവര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!