Breaking News

സുഭാഷ് മൂന്നുമുറിയുടെ കടലാസുവഞ്ചികള്‍ പ്രകാശനം ഞായറാഴ്ച

Pressmeetകൊടകര: സുഭാഷ് മൂന്നുമുറിയുടെ കടലാസുവഞ്ചികള്‍ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഞായറാഴ്ച വൈകീട്ട് 3 ന് മൂന്നുമുറി ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ നടക്കും. വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് പുസ്തകം ജില്ലകളക്ടര്‍ ഡോ.എ.കൗശികന് നല്‍കി പ്രകാശനം ചെയ്യും. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്‍ അധ്യക്ഷത വഹിക്കും.

കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ കലാപരിപാടികളുടെ ഉദ്ഘാടനവും സി.രാവുണ്ണി സമാദരണവും നടത്തും. കെ.പി.ഹരിദാസ് കടലാസുവഞ്ചികള്‍ പരിചയപ്പെടുത്തും. കലാസന്ധ്യ, ഡോക്യുമെന്ററി അവതരണം, കാവ്യാഞ്ജലി, സംഘനൃത്തം, മാജിക് ഷോ,യോഗഅവതരണം,നാടന്‍പാട്ടുകള്‍ എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ പ്രവീണ്‍ എം.കുമാര്‍, ശിവന്‍ തണ്ടാശേരി, ജോയ്കാവുങ്ങല്‍,. രാജ്കുമാര്‍രഘുനാഥ്, രാജേഷ് വടക്കൂട്ട് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!