കൊടകര : ഡി.വൈ.എഫ്.ഐ. നാടുകുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ ”നിറനിലാവ് 2016” ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. സമാപന പൊതുയോഗം ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി രക്ഷാധികാരി പി.കെ. കിനോഷ് അദ്ധ്യക്ഷത വഹിച്ചു. പി.ആര്. പ്രസാദന്‍, സോബിന്‍ മഴവീട്, ശബരീഷ് എം.എസ്., ജിറ്റോ ജോസ്, അനൂപ് നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. രക്തദാനക്യാമ്പ്, പൂക്കളമത്സരം, ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്, കലാകായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു.