Breaking News

എട്ട് നോമ്പാചരണം ആരംഭിച്ചു

കൊടകര:സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുന്നാളിന് ഒരുക്കമായുള്ള എട്ട് നോമ്പാചരണം ആരംഭിച്ചു.

ഒന്നാം ദിവസത്തെ ആഘോഷമായ ദിവ്യബലിക്ക് ഫൊറോന വികാരി ഫാ.അഡ്വ. ഡോ. ജോണ്‍സന്‍ ജി. ആലപ്പാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് ലദീഞ്ഞ്, നൊവേന എന്നിവ നടന്നു. ഈ മാസം 8 വരെ ദിവസേന വൈകുന്നേരം 5 ന് ആഘോഷമായ ദിവ്യബലി , വചനപ്രഘോഷണം, മരിയന്‍ പ്രാര്‍ത്ഥന, തിരിപ്രദക്ഷിണം, പുറത്ത് ഗ്രോട്ടോയില്‍ ലദീഞ്ഞ്, നൊവേന, സ്ത്രീപീഡനത്തിനെതിരെ പ്രത്യേക പ്രാര്‍ത്ഥനകള്‍,നാനാജാതി മതസ്ഥര്‍ക്കായുള്ള സമര്‍പ്പണപ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും.

പ്രാര്‍ത്ഥനകള്‍ക്കും ജപമാലക്കും നേതൃത്വം കൊടുക്കുന്നത് ഇടവകയിലെ കുടുംബയൂണിറ്റുകളിലെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളാണ്. സമാപനദിവസം കൊന്ത വെഞ്ചിരിപ്പും, മെഴുകുതിരി വെഞ്ചിരിപ്പും ഉണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!