Breaking News

കുടുംബനവീകരണത്തിനു സമഗ്രപദ്ധതികളുമായി സീറോ മലബാര്‍ സഭ അസംബ്ലി

sabhaകൊടകര: സഭയുടെ അടിസ്ഥാനഘടകമായ കുടുംബങ്ങളുടെ നവീകരണത്തിനു വ്യക്തമായ ഊന്നല്‍ നല്‍കി സഭാപ്രവര്‍ത്തനങ്ങള്‍ പുനര്‍ക്രമീകരിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി. കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഭാനേതൃത്വത്തില്‍ നിന്നുണ്ടാകണമെന്നു അസംബ്ലി നിര്‍ദേശിച്ചു.

മാറിയ കാലത്തില്‍ കുടുംബകേന്ദ്രീകൃതമായ അജപാലനശൈലിയാണു സഭയുടെ ശക്തി. കുടുംബത്തിന്റെ സാമ്പത്തിക, ധാര്‍മിക, ആത്മീയ ഉത്തരവാദിത്വങ്ങള്‍ ശ്രേഷ്ഠതയോടെ നിര്‍വഹിക്കാന്‍ മാതാപിതാക്കള്‍ പര്യാപ്തരാകേണ്ടതുണ്ട്. ഇതിനാവശ്യമായ പരിശീലനങ്ങളും പിന്തുണയും സഭയുടെ ഭാഗത്തുനിന്നു കൃത്യതയോടെ നല്‍കുന്നതാവണം സഭയുടെ അജപാലനശൈലി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!