Breaking News

കർഷക ദിനാചരണം നടത്തി.

കൊടകര: മറ്റത്തൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയുംകർഷകസമിതികളുടെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനാചരണം നടത്തി. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രൻറെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മോഹനൻ ചള്ളിയിൽ ഉൽഘാടനം ചെയ്തു.പരിപാടിയിൽ മികച്ച കർഷകപ്രതിഭകളേയും പാടശേഖര സമിതികളേയും ആദരിച്ചു.

ദിവാകരൻ കുറ്റിലിക്കാടൻ(മികച്ച നെൽ കർഷകൻ),ജോൺസൺ വിതയത്തിൽ(മികച്ച കേരകർഷകൻ),ഓപ്പൻ ചെമ്മഞ്ചേരി(മികച്ച സമ്മിശ്ര കർഷകൻ),ആന്റ് കോയിക്കര(മികച്ച പച്ചക്കറി കർഷകൻ),ഷാജൻ പയ്യപ്പിള്ളി(മികച്ച ജാതി കർഷകൻ),അരുൺകുമാർ പാലാഴി(മികച്ച കദളിവാഴ കർഷകൻ),ഉടയാൻ കണിയാത്ത് (മികച്ച കർഷകത്തൊഴിലാളി),ബിന്ദു ഗിരിജാവല്ലഭൻ(മികച്ച വനിതാ കർഷക),വിവിധ കാർഷിക രംഗങ്ങളിൽ മികവ് തെളിയിച്ച ചെമ്പുച്ചിറ പാടശേഖര സമിതി,വാസുപുരം കേരവികസന സമിതി,പാറക്കടവ് ചേലക്കാട്ടുകര പാടശേഖരസമിതി,കൊരേച്ചാൽ ഭഗവതി ക്ഷേത്ര സമിതി,മിഥിലാപുരി വനിതാ സ്വയംസഹായ സംഘം,സൗപർണ്ണിക കുടുംബശ്രീ യൂണിറ്റ്,വിമല ഹയർ സെക്കന്ററി സ്‌കൂൾ തുടങ്ങിയവരാണ് ആദരിക്കപ്പെട്ടവർ..

മറ്റത്തൂർ കൃഷി ഓഫീസർ സി.സുരേഷ്,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന നന്ദകുമാർ,ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ ആശ ഉണ്ണികൃഷ്ണൻ,അംഗം ജിനി മുരളി,പഞ്ചായത്ത് ചെയർപേഴ്സൺമാരായ പ്രശാന്ത് പി.എസ്, ലൈല ബഷീർ,ഷീല തിലകൻ,അംഗങ്ങളായ ശ്രീധരൻ കളരിക്കൽ,സുരേന്ദ്രൻ ഞാറ്റുവെട്ടി,ഷീല വിപിനചന്ദ്രൻ,മോളി തോമസ്,സന്ധ്യ സജീവൻ,വെള്ളിക്കുളങ്ങര സഹകരണ ബാങ്ക് പ്രസിഡണ്ട് പീയൂസ് സിറിയക്,അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.കെ.നന്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!