Breaking News

മറ്റത്തൂര്‍ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളില്‍ സംസ്‌കൃതദിനം ആചരിച്ചു

മറ്റത്തൂര്‍ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളില്‍ സംസ്‌കൃതദിനാചരണം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല തിലകന്‍ സംസ്‌കൃതദിനം ഉദ്ഘാടനം ചെയ്യുന്നു.
മറ്റത്തൂര്‍ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളില്‍ സംസ്‌കൃതദിനാചരണം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല തിലകന്‍ സംസ്‌കൃതദിനം ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : മറ്റത്തൂര്‍ സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളില്‍ സംസ്‌കൃതദിനാചരണം അതിവിപുലമായ പരിപാടികളോടെ നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗ്ഗീസ് പാലത്തിങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല തിലകന്‍ സംസ്‌കൃതദിനം ഉദ്ഘാടനം ചെയ്തു.

ദിനാചരണത്തോടനുബന്ധിച്ച് സംസ്‌കൃത വിദ്യാര്‍ത്ഥികള്‍ എഴുതിയ ”ആപ്തവാക്യാനി” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ഫാ. ജോസഫ് പയ്യപ്പിള്ളി, പ്രധാന അധ്യാപിക ടിസ്സി പി. ആന്റണി, സ്‌കൂള്‍ ലീഡര്‍ അഞ്ജിമ ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!