Breaking News

മേളകലാസംഗീതസമിതി വാര്‍ഷികം ചിങ്ങം 1 ന്

കൊടകര : മേളകലാസംഗീതസമിതിയുടെ ആറാംവാര്‍ഷികാഘോഷം ചിങ്ങപ്പിറവിദിനമായ 17 ന് കൊടകര പൂനിലാര്‍ക്കാവ് കാര്‍ത്തിക ഭജനമണ്ഡപത്തില്‍ നടക്കും. വൈകീട്ട് 4 ന് നടക്കുന്ന സാംസ്‌കാരികസമ്മേളനം ബി.ഡി.ദേവസി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പി.എം.നാരായണന്‍ അധ്യക്ഷത വഹിക്കും.

സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര മുതിര്‍ന്ന കൊമ്പ് കലാകാരന്‍ എരവത്ത് രാമന്‍നായര്‍ക്കും തിമില കലാകാരന്‍ ചാലക്കുടി മണിക്കും സംഗീതസംവിധായകന്‍ വിദ്യാധരന്‍മാസ്റ്റര്‍ സമ്മാനിക്കും. ചടങ്ങില്‍ മുതിര്‍ന്ന വാദ്യകലാകാരന്‍മാരായ കരവട്ടേടത്ത് നാരായണമാരാര്‍, ചക്കംകുളം അപ്പുകുട്ടന്‍മാരാര്‍, ആലുക്കല്‍ ഗോപാലന്‍നായര്‍ എന്നിവരെ പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ആദരിക്കും.

മാധ്യമനിരൂപകന്‍ അഡ്വ.എ.ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തും.സമിതിപുറത്തിറക്കുന്ന വാദ്യകലാകാരന്‍മാര്‍ക്കുള്ള പ്രോഗ്രാംഡയറിയുടെ പ്രകാശനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.അമ്പിളി മേളകലാകാരന്‍ പെരുവനം സതീശന്‍മാരാര്‍ക്ക് നല്‍കി പ്രകാശനം ചെയ്യും. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ ചെണ്ടകലാകാരനായ കൂപ്പാട്ട് രാമന്‍നായര്‍ക്ക് ചികിത്സാധനസഹായവിതരണം നടത്തും.

ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.എസ്.സുധ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യും.തുടര്‍ന്ന് ക്ഷേത്രസന്നിധിയില്‍ പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ നൂറില്‍പരം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഗോപുരത്തിങ്കല്‍ പാണ്ടിമേളവും അരങ്ങേറും. പത്രസമ്മേളനത്തില്‍ സമിതി പ്രസിഡണ്ട് പി.എം.നാരായണന്‍, സെക്രട്ടറി കൊടകര ഉണ്ണി, ജോ,സെക്രട്ടറി പി.ഡി.അനീഷ്,കമ്മിറ്റിയംഗം കെ.എന്‍.വേണുഗോപാല്‍, രക്ഷാധികാരി കെ.ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!