Breaking News

വിദ്യാഭ്യാസ മന്ത്രിക്ക് സ്വീകരണവും മാനേജിംഗ് ഡയറക്ടര്‍ക്ക് യാത്രയയപ്പും, നേന്ത്രവാഴക്കന്ന് വിതരണവും നടത്തി.

KDA FarmerseBank Kodakaraകൊടകര : കൊടകര ഫാര്‍മേഴ്‌സ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന് സ്വീകരണം നല്‍കി. 33 വര്‍ഷത്തെ സര്‍വ്വീസിനുശേഷം വിരമിക്കുന്ന മാനേജിംഗ് ഡയറക്ടര്‍ കെ. ലത നാരായണന് ഉപഹാരസമര്‍പ്പണം വിദ്യാഭ്യാസ മന്ത്രി നിര്‍വ്വഹിച്ചു. ചാലക്കുടി എം.എല്‍.എ. ബി.ഡി. ദേവസ്സി അദ്ധ്യക്ഷത വഹിച്ചു.

ബാങ്ക് മെമ്പര്‍മാര്‍ക്ക് നേന്ത്രവാഴക്കന്ന്, ജൈവവള വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമനും, എസ്.എസ്.എല്‍.സി., പ്ലസ് ടു ക്യാഷ് അവാര്‍ഡ് വിതരണം ടി.എ. രാമകൃഷ്ണനും നിര്‍വ്വഹിച്ചു. മാനേജര്‍ വി.ഡി. ബിജു വിരമിക്കുന്ന മാനേജിംഗ് ഡയറക്ടറെ പരിചയപ്പെടുത്തി.

വിരമിക്കുന്ന മാനേജിംഗ് ഡയറക്ടര്‍ കെ. ലത നാരായണന്‍ മറുപടി പ്രസംഗം നടത്തി. ബാങ്ക് പ്രസിഡന്റ് എ.സി. വേലായുധന്‍, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍, കൊടകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സുധ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.വി. ജസ്റ്റിന്‍, അസി. രജിസ്ട്രാര്‍ സി.സി. ഗീവര്‍, സി.കെ.ശശി, ഷൈന്‍ മുണ്ടക്കല്‍, എം.എന്‍. തിലകന്‍, കെ.പി. ശ്രീധരപിഷാരടി, കെ.എ. വിധു, ഇ.ഡി. സാബു, ബാങ്ക് ഡയറക്ടര്‍ എം.ഒ. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!