കൊടകര : നിര്യാതനായ കൊടകര ഗ്രാമപഞ്ചായത്ത് താല്‍ക്കാലിക സ്വീപ്പര്‍ ചന്ദ്രന്റെ കുടുംബത്തിന് വ്യാപാരി വ്യവസായി സമിതി കൊടകര പഞ്ചായത്ത് കമ്മിറ്റി ധനസഹായം നല്‍കി. കഴിഞ്ഞ 13 വര്‍ഷമായി കൊടകര ടൗണില്‍ സ്വീപ്പറായി സേവനമനുഷ്ഠിച്ച കോടാലി അന്നാംപാടം കാഞ്ഞിരപ്പറമ്പില്‍ ചന്ദ്രന്‍ പനി ബാധിച്ചതിനെ തുടര്‍ന്നാണ് ഈ മാസം 5ന് മരണപ്പെട്ടത്.
ചന്ദ്രന്റെ മരണത്തോടെ നിരാലംബരായ കുടുംബത്തിന് കൊടകരയിലെ വ്യാപാരികള്‍ ചേര്‍ന്നു സമാഹരിച്ച അമ്പതിനായിരം രൂപയാണ് സഹായമായി നല്‍കിയത്. അന്നാംപാടത്തെ വസതിയിലെത്തി ചന്ദ്രന്റെ വിധവ അമ്മിണിക്ക് വ്യാപിരി വ്യവസായി സമതി ജില്ല പ്രസിഡന്റ് ജോസ് തെക്കേത്തല തുക കൈമാറി. സമിതി ഏരിയ സെക്രട്ടറി എം.എ.ഫ്രാന്‍സിസ്, യൂണിറ്റ് പ്രസിഡന്റെ ് എ.ആര്‍.ബാബു, ട്രഷറര്‍ പി.എല്‍.ജെയിംസ് , രക്ഷാധികാരി വി.എം.ജോര്‍ജ്, കെ.പി.പോളി എന്നിവര്‍ സംബന്ധിച്ചു.