Breaking News

അന്താരാഷ്ട്ര യോഗാ ദിനാചരണം കൊടകരയില്‍

Yoga1കൊടകര : കൊടകര ഗവ ആയുര്‍ വേദ ആസ്പത്രിയുടെയും ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ അന്താരാഷ്ട്ര യോഗാ ദിനാചരണം ബ്‌ളോക് പഞ്ചായത് പ്രസിഡണ്ട് അമ്പിളി സോമന്‍ ഉത്ഘാടനം ചെയ്തു .

ഗ്രാമ പഞ്ചായത് വൈസ് പ്രസിഡണ്ട് കെ എസ് സുധ അധ്യക്ഷയായി തൃശൂര്‍ യോഗാ അസോസിയേഷന്‍ പ്രധിനിധി സുനില്‍ ചെമ്പുച്ചിറ പരിശീലന ക്ലാസിനു നേതൃത്വം നല്‍കി .ആയുര്‍ വേദ ആസ്പത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ എസ് ജയ്ദീപ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി വി സതീഷ് ഗ്രാമപഞ്ചായത് അംഗം അല്‍ഫോന്‍സാ തോമാസ് ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപിക എം ഡി ശാലിനി ഗവ എല്‍ പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി എസ് സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു .

KDA ALPS Alathur yogadinacharanam 2ആലത്തൂര്‍ : ആലത്തൂര്‍ എ.എല്‍.പി. സ്‌കൂളില്‍ യോഗാദിനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി യോഗാപ്രദര്‍ശനം നടത്തി. യോഗ എന്ത്, സൂര്യനമസ്‌കാരം എന്ത് എന്നീ വീഷയങ്ങളില്‍ സി.ജി. അനൂപ്, എന്‍.എസ്. സന്തോഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

IMG-20160621-WA0042മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് യോഗ ദിനാചരണം വൈസ് പ്രസിസിഡന്റ് ബീന നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രശാന്ത് പുല്ലരിക്കല്‍ അദ്ധ്യക്ഷനായി ഷീല തിലകന്‍, മൂന്നുമുറി പള്ളി വികാരി ഫാദര്‍ വര്‍ഗ്ഗീസ് പാലത്തിങ്കല്‍, Dr. ബൈജു എന്നിവര്‍ സംസാരിച്ചു. കോടാലിയിലെ മാര്‍ഷല്‍ ആര്‍ട്‌സ് ഓഫ് ലിവിംഗ് സെന്റര്‍ ഇന്‍സ്ട്രക്റ്റര്‍ ദിവകാരന്‍ ക്ലാസ്സ് നയിച്ചു. Dr.സ്മിത.c. പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!