മനക്കുളങ്ങര : എസ്.എന്‍.ഡി.പി. യോഗം മനക്കുളങ്ങര വെസ്റ്റ് ശാഖയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി., സി.ബി.എസ്.ഇ., പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികള്‍ക്കും വിജയിച്ച കുട്ടികള്‍ക്കും സമ്മാനദാനം നടത്തി.
കൊടകര യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാഖയിലെ മുതിര്‍ന്ന കാരണവരായ മാണി അമ്പാടത്ത് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് പ്രഭന്‍ മുണ്ടയ്ക്കല്‍, സെക്രട്ടറി സുരേന്ദ്രന്‍ കാടുവെട്ടി, യൂണിയന്‍ കമ്മറ്റി അംഗം മോഹന്‍ദാസ് മുണ്ടയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.