Breaking News

ദേശീയപാതയിലെ അനധികൃത ക്രോസിങ്ങ് ജീവന് ഭീഷണി

UnauthorizedOpeningപ്രധാധപാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും അപകടത്തിന് കാരണമാകുന്നു.
കൊടകര :ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് ഉളുമ്പത്തുംകുന്നില്‍ അനധികൃതമായ് നിര്‍മിച്ച ക്രോസിങ്ങ് ജീവന് ഭീഷണിയാകുന്നു. തൃശൂര്‍ഭാഗത്തുനിന്നും വരുമ്പോള്‍ കൊളത്തൂര്‍ പാടത്തിനുശേഷമാണ് ഈ അനധികൃത റോഡ് ക്രോസിംഗ്. പാത ക്രോസ് ചെയ്യാനായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കു പുറകേ മറ്റു വാഹനങ്ങള്‍ വന്നിടിക്കുകയും അപകടം ഉണ്ടാവുകയാണ്. മാത്രമല്ല സമീപത്തെ ഭക്ഷ്യശാലയിലേക്കു വരുന്ന വാഹനങ്ങള്‍ ഇവിടെ റോഡരികില്‍ നിര്‍ത്തിയിടുന്നതും അപകടങ്ങള്‍ക്ക് സാധ്യതയേറ്റുന്നു.

കഴിഞ്ഞദിവസം കൊളത്തൂരില്‍നിന്നും കൊടകരയിലേക്കു ബുള്ളറ്റ്‌ബൈക്കില്‍ വരികയായിരുന്ന കൊളത്തൂര്‍ ശാന്തിവിഹാറില്‍ വെള്ളയത്ത് രാജന്റെ മകന്‍ രമേഷ്(36) കാറിടിച്ചു മരിച്ചിരുന്നു. ഈ ക്രോസിങ്ങിനടുത്ത് പ്രധാനപാതയോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ബൈക്ക് ഇടിക്കുകയും തുടര്‍ന്ന് തെറിച്ചുവീണ രമേഷിനെ പുറകില്‍വന്ന മറ്റൊരു കാറിടിക്കുകയായിരുന്നു. ഈ ഭാഗത്തൊന്നും സര്‍വീസ് റോഡിന്റെ നിര്‍മിച്ചിട്ടില്ല എന്നതും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. മാത്രമല്ല ഈ ക്രോസിംഗിനുസമീപത്തുനിന്നും കൊടകരയിലേക്കുനീങ്ങുന്നിടത്ത് നിര്‍മാണം പൂര്‍ത്തിയാകാതെ കലുങ്ക് നിര്‍മിച്ചിട്ടിരിക്കുകയും അതിന്റെ അറ്റത്ത് വന്‍ഗര്‍ത്തവുമാണുളളത്.

പ്രധാനപാതയോട് ചേര്‍ന്നുള്ള ഈ ഗര്‍ത്തത്തില്‍വന്നുചാടി കലുങ്കിന്റെ മുനയില്‍ വന്നിടിച്ചുള്ള അപകടവും ഇവിടെ ഏറെയാണ്. ഈ ഗര്‍ത്തത്തില്‍ ചാടി കലുങ്കില്‍ ഇന്നോവയിടിച്ച് യുവാവ് മരിച്ചിരുന്നു.സര്‍വീസ് റോഡിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാതിരിക്കുകയും അനധികൃതക്രോസിംഗ് നിര്‍ത്തലാക്കുകയോ അല്ലെങ്കില്‍ അധികൃതമാക്കി സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍ ഇനിയും ഇവിടെ ഒട്ടനവധി ജീവന്‍ പൊലിയാന്‍ സാധ്യതയേറെയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!