Breaking News

പുതിയ അദ്ധ്യായന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍..

Bookകൊടകര : കൊടകര ഡോണ്‍ ബോസ്‌കോ സ്‌കൂളിലാണ് അവിടുത്തെ 1997-98 കാലഘട്ടത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 27 കുട്ടികള്‍ക്ക് ബാഗ്, പുസ്തകങ്ങള്‍, കുട, ഇന്‍സ്ട്രുമെന്റല്‍ ബോക്‌സ്, പേന , പെന്‍സില്‍ തുടങ്ങിയവ കൈമാറി. പ്രസ്തുത ചടങ്ങ് സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ജ്യോതിയും വാര്‍ഡ് മെമ്പര്‍ ശ്രീമതി മിനിയും  പി.ടി.എ പ്രസിഡന്റ് ശ്രീ ഡേവീസും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ശേഷം പഠനോപകരണങ്ങളുമായി എത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അതാത് കുട്ടികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ഇങ്ങനെ ഒരു സംരംഭം ആദ്യമായാണ് ആ സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്നതെന്നും ഇനിയും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് കഴിയട്ടെ എന്നും പ്രധാനാദ്ധ്യാപിക ആശംസിച്ചു.Bookandbag

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!