Breaking News

വിവരാവകാശ കാര്‍ഷിക സെമിനാര്‍ നടത്തി

കൊടകര : ഗ്രാമപഞ്ചായത്ത് ഉപഭോക്തൃസമിതിയും ഗ്രാമശ്രീ ഫാര്‍മേഴ്‌സ് ക്ലബും സംയുക്തമായി വിവരാവകാശ കാര്‍ഷിക സെമിനാര്‍ നടത്തി. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.

നബാര്‍ഡ് അസി. ജനറല്‍ മാനേജര്‍ ദീപ എസ്. പിള്ള മുഖ്യപ്രഭാഷണം നടത്തി. സുനില്‍ കരിപ്പായി, ഗോപു കൊടുങ്ങല്ലൂര്‍, പുഷ്പാകരന്‍ തോട്ടുപുറം, ഡേവീസ് പി.ജെ., പോള്‍സണ്‍ ആലപ്പാട്ട്, ബാബു ഐസക്, പാലി ഉപ്പുംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!