Breaking News

പഠനമേശ, കസേര എന്നിവയുടെ വിതരണം നടത്തി

KDA Padanamesa & Kasera Vitharanam Nadathyകൊടകര : 2015-16 സാമ്പത്തിക വര്‍ഷത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ കുട്ടികള്‍ക്ക് പഞ്ചായത്ത് പ്ലാന്‍ ഫണ്ട് (2,64000) ഉപയോഗിച്ച് പഠനമേശ, കസേര എന്നിവയുടെ വിതരണം നടത്തി. ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിലാസിനി ശശി അദ്ധ്യക്ഷത വഹിച്ചു.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് നെല്ലിശ്ശേരി, ആരോഗ്യസ്ന്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എല്‍.പാപ്പച്ചന്‍, അസി. സെക്രട്ടറി പ്രസന്നന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ നാരായണി വേലായുധന്‍, ഷെനി ജോണ്‍സണ്‍, ഷീബ ഹരി, ഉഷ സത്യന്‍, പ്രനീല ഗിരീശന്‍, ആന്‍സി, സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!