കൊടകര: ചാലക്കുടു മണ്ഡലം നിയുക്ത എം.എല്‍.എ ബി.ഡി.ദേവസ്സി വോട്ടര്‍മാര്‍ക്ക് നന്ദിപറയാനായി കൊടകര പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ തുറന്നജീപ്പില്‍ പര്യടനം നടത്തി. മനക്കുളങ്ങരിയില് നിന്നാരംഭിച്ച് കനകമലയില്‍ സമാപിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡണ്ട് പി.ആര് പ്രസാദന്‍, സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.സി.ജെയിംസ് എന്നിവരും ഒപ്പമുണ്ടായി.