Breaking News

സഹപാഠിയുടെ ഓര്‍മ്മക്കായി പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്കുന്നു

സഹൃദയയില്‍ സഹപാഠിയുടെ ഓര്‍മ്മക്കായി ലക്ഷം രൂപയുടെ പുസ്തകങ്ങള്‍
സഹൃദയയില്‍ സഹപാഠിയുടെ ഓര്‍മ്മക്കായി ലക്ഷം രൂപയുടെ പുസ്തകങ്ങള്‍

കൊടകര: സഹൃദയ എഞ്ചിനീയറിംഗ് കോളേജില്‍ സഹപാഠിയുടെ ഓര്‍മ്മക്കായി ഒത്തുകൂടിയ കൂട്ടുകാര്‍ ആ ഓര്‍മ നിലനിര്‍ത്താന്‍ ചെയ്തത് വേറിട്ട രീതിയില്‍.തങ്ങളില്‍നിന്ന് വേര്‍പ്പെട്ട് പോയ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മക്കായി കോളേജ് ലൈബ്രറിയിലേക്ക് ഒരു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വാങ്ങി നല്കി ഒരു കൂട്ടം പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മാതൃകയായി. ലൈബ്രറിയുടെ ഒരു ഭാഗത്ത് ഒരു ഷെല്‍ഫും നിറയെ പുസ്തകങ്ങളും അതിന് മുകളിലെ ചുമരില്‍ പ്രിയ സുഹൃത്തിന്റെ ചിത്രമടക്കം സ്ഥാപിച്ചാണ് എന്നെന്നും സഹപാഠിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നത്.

ക്യാന്‍സര്‍ രോഗമാണ് തങ്ങളുടെ പ്രിയസുഹൃത്തിന്റെ ജീവനെടുത്തതെന്ന് മനസ്സിലാക്കി ഒരു ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.അമേരിക്കയിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞനായ ഡോ. ലൂയിസ് ഒ. റസ്റ്റ്‌വെല്‍ഡ് ആണ് ക്ലാസ് നയിച്ചത്.പാവപ്പെട്ട രോഗികളെ സഹായിക്കാനുള്ള ഫണ്ടും ചടങ്ങില്‍ കൈമാറി.

സഹൃദയകോളേജിലെ 2006-2010 വര്‍ഷ ബയോമെഡിക്കല്‍ ബ്രാഞ്ചിലെ വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ സഹപാഠിയായിരുന്ന പൊന്നാനി സ്വദേശി പി.വി.ഷലാലിന്റെ അനുസ്മരണത്തിനായി കോളേജില്‍ ഒത്തുകൂടിയത്.എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റു ആലപ്പാടന്‍,പ്രിന്‍സിപ്പല്‍ ഡോ.സുധ ജോര്‍ജ് വളവി, ഡയറക്ടര്‍ പ്രൊഫ. കെ. ടി. ജോസഫ്, ബയോമെഡിക്കല്‍ വിഭാഗം മേധാവി പ്രൊഫ. രേഷ്മ അനൂപ്, അജീഷ് സണ്ണി, ഷലാലിന്റെ മാതാപിതാക്കള്‍, വൈസ്പ്രിന്‍സിപ്പല്‍ ഡോ. നിക്‌സണ്‍ കുരുവിള തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!