Breaking News

വട്ടേക്കാട് ഏകലവ്യ സേവാസമിതി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടിയ ശീതള്‍ ഷാജുവിന് കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. യൂസഫ് ഉപഹാരം നല്‍കി ആദരിക്കുന്നു.
പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടിയ ശീതള്‍ ഷാജുവിന് കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. യൂസഫ് ഉപഹാരം നല്‍കി ആദരിക്കുന്നു.

കൊടകര : വട്ടേക്കാട് ഏകലവ്യ സേവാസമിതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കൊടകര പഞ്ചായത്തിലെ 7-ാം വാര്‍ഡിലുള്ള 1 ക്ലാസ് മുതല്‍ 10 ക്ലാസ് വരെയുള്ള 160 കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. പഠനോപകരണങ്ങളായ ബാഗ്, പുസ്തകങ്ങള്‍, പേന, ബോക്‌സ്, വാട്ടര്‍ ബോട്ടില്‍ എന്നിവ വിതരണം ചെയ്തു. കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. യൂസഫ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് നേടിയ ശീതള്‍ ഷാജു വിദ്യാര്‍ത്ഥിക്ക് കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. യൂസഫ് ഉപഹാരം നല്‍കി. പ്ലസ്ടു വിഭാഗത്തില്‍ ഉന്നതവിജയം നേടിയ മറ്റ് കുട്ടികള്‍ക്ക് തേശ്ശേരി എ.യു.പി.സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ കെ.എസ്. രാജന്‍ മാസ്റ്റര്‍ ഉപഹാരം നല്‍കി ആദരിച്ചു. തേശ്ശേരി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക ദേവയാനി ടീച്ചര്‍, ഡോ. ഒ.വി. ഷിജു, ഏകലവ്യ സേവാസമിതി പ്രസിഡന്റ് എം.കെ. ചന്ദ്രശേഖരന്‍, ട്രഷറര്‍ സജിനി സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ നാട്ടുകാരുടെ സജീവസാന്നിദ്ധ്യം ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!