Breaking News

പ്രചാരണസമയം തീരുന്നതിനു തൊട്ടുമുമ്പ് മഴ

MAZHAകൊടകര: നിയമസഭാതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണത്തിന്റെ സമാപനത്തിനു 5 മിനിറ്റ് മുമ്പ് കൊടകര ടൗണില്‍ മഴ പെയ്തത് പോലീസിന്റെ പണി കുറച്ചു. കൊടകര ടൗണില്‍ ഇരിങ്ങാലക്കുട, ചാലക്കുടി, തൃശൂര്‍ ഭാഗത്തേക്കുള്ള റോഡിലായിട്ടായിരുന്നു യഥാക്രമം എല്‍.ഡി.എഫ്, ബി.ജെ.പി, യു.ഡി.എഫ് എന്നിവരുടെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം.

കരൃത്യം 6 മണിയോടെ തന്നെ കൊട്ടിക്കലാശം അവസാനിപ്പിക്കണെമന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും 6 മണിക്കു നിമിഷങ്ങള്‍ക്കും മുമ്പ് മഴപെയ്യുകയായിരുന്നു. മണയെത്തുടര്‍ന്ന് കൊട്ടിക്കലാശം കാണാനെത്തിയവര്‍ സമീപത്തെ കടകളിലേക്ക് കയറിനിന്നെങ്കിലും പ്രചാരണത്തില്‍ പങ്കെടുത്തിരുന്ന അണികള്‍ മഴയെ കൂസാതെ കൊട്ടിക്കലാശം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!