Breaking News

പൂനിലാര്‍ക്കാവില്‍ നടപ്പുരയും ഗോപുരവും ദേവിക്ക് സമര്‍പ്പിച്ചു

pap4കൊടകര : കൊടകര ഷഷ്ഠിക്ക് സാക്ഷ്യം വഹിക്കുന്ന പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നടപ്പുരയും ഗോപുരവും ദേവിക്ക് സമര്‍പ്പിച്ചു. ഗജരാജന്‍ പാമ്പാടി രാജനാണ് നടപ്പുര തുറക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചത്. ബി.ഡി. ദേവസി എം.എല്‍.എ., ഭാസ്‌കരന്‍ നായര്‍, അമ്പിളി സോമന്‍, പി.ആര്‍. പ്രസാദന്‍, തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് മനക്കല്‍ ഹരിദത്തന്‍ നമ്പൂതിരി, ജാതവേദന്‍ നമ്പൂതിരി, പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, പത്മശ്രീ ഡോ. ടി.എ. സുന്ദര്‍ മേനോന്‍, ഇളയത്ത് രവീന്ദ്രന്‍, ഇ. കൃഷ്ണന്‍ നായര്‍, ഉണ്ണി പോറോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. മുഖ്യശില്‍പി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ചടങ്ങില്‍ ആദരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!