Breaking News

കാരൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ തിരുവുത്സവം

Karoor Templeകൊടകര : കാരൂര്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ തിരുവുത്സവം ജനുവരി 22 രാത്രി 8 മണിക്ക് കൊടിയേറി 27 ന് ആറാട്ടോടുകൂടി ആഘോഷിക്കുകയാണ്. കൊടിയേറ്റത്തിന് നകര്‍ണ്ണിമന കൃഷ്ണന്‍ നമ്പൂതിരി, ഹരി നമ്പൂതിരി, കടലൂര്‍മന ശങ്കരന്‍ നമ്പൂതിരി, സുബ്രഹ്മണ്യന്‍ പോറ്റി എന്നിവര്‍ കാര്‍മികത്വം വഹിക്കുന്നു. അന്നേദിവസം രാത്രി 8.30 ന് എഴുന്നള്ളിപ്പിന് തെച്ചിക്കോട് രാമചന്ദ്രന്‍ തിടമ്പേറ്റുന്നു.

26 ചൊവ്വാഴ്ച പള്ളിവേട്ട ദിവസം രാവിലെ ശീവേലി എഴുന്നള്ളിപ്പിന് 5 ഗജവീരന്മാര്‍ അണിനിരക്കുന്നു. കോങ്ങാട് കുട്ടിശങ്കരന്‍ തിടമ്പേറ്റുന്നു. രാവിലെ പാഞ്ചാരി മേളത്തിന് പെരുവനം സതീശന്‍ മാരാരും രാത്രി 8.30 ന് പഞ്ചവാദ്യത്തിന് പറയ്ക്കാട് തങ്കപ്പന്‍ മാരാരും പ്രാമാണ്യം വഹിക്കുന്നു. രാത്രി 12.30 ന് വള്ളുവനാട് ഭീഷ്മയുടെ റോങ്ങ് നമ്പര്‍ എന്ന നാടകം ഉണ്ടായിരിക്കും. 27 ന് രാവിലെ ആറാട്ട് എഴുന്നള്ളിപ്പിന് പാമ്പാടി രാജന്‍ തിടമ്പേറ്റുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!