കൊടകര : കേരള സന്ദര്‍ശനത്തിനെത്തിയ വൈദികരടങ്ങുന്ന ജര്‍മ്മന്‍ സംഘം കൊടകര സെന്റ് ജോസഫ് ഫൊറോന ദേവാലയവും തിരുനാളിന്റെ ഭാഗമായി നടത്തിയ വിസ്മയ ഫെസ്റ്റ് എക്സിബിഷനും സന്ദര്‍ശിച്ചു.
കൊടകര പള്ളി വികാരി ഫാ. തോമസ് ആലുക്കല്‍, അസി. വികാരി ഫാ. റോബി താളിപ്പറമ്പില്‍ തിരുനാള്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. 3 വൈദികരും 2 സിസ്റ്റേഴ്സുമടങ്ങുന്ന 10 പേരാണ് കൊടകരയിലെത്തിയത്.