Breaking News

വെള്ളിക്കുളങ്ങരയില്‍ 4 നായക്കുട്ടികളെ കഴുത്തറുത്ത് കൊന്നനിലയില്‍

കൊടകര: മററത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരയില്‍ 4 പിഞ്ചുതെരുവുനായക്കുട്ടികളെ അതിക്രൂരമായി കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. വെള്ളിക്കുളങ്ങര ജംഗ്ഷനില്‍ കനറാബാങ്കിനുസമിപം പ്രവര്‍ത്തിക്കുന്ന കടയ്ക്കുമുമ്പിലാണ് മനസ്സാക്ഷിയെ നടുക്കുന്ന ക്രൂരകൃത്യം നടന്നത്.

ബുധനാഴ്ച രാവിലെയാണ് തെരുവുനായ്ക്കുട്ടികളെ കടയ്ക്കുമുമ്പില്‍ കൊന്നിട്ടിരിക്കുന്ന വിവരം കടയുടമ അറിയുന്നത്. 2 ദിവസം മാത്രം പ്രായമുള്ള പട്ടിക്കുട്ടികളാണ് ഈ മനുഷ്യക്രൂരതക്ക് ഇരയായത്. തിങ്കളാഴ്ചരാവിലെയാണ് ഈ തെരുവുനായ്ക്കുട്ടികളെ പ്രസവിച്ചത്. വെളളിക്കുളങ്ങര പോലീസില്‍ പരാതി ലഭിച്ചതചനുസരിച്ച് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!