കോടാലി: ഫാസ് പാഡി ”പള്ളാടന്‍ പവിത്രന് സ്മാരക എവര്‍ റോളിംഗ് ട്രോഫി”ക്കു വേണ്ടിയുള്ള കുട്ടികളുടെ ചിത്രരചനാ മത്സരം കോടാലി എസ്.എന്‍. വിദ്യാമന്ദിര്‍ സ്കൂളില്‍ തൃശ്ശൂര്‍ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് റിട്ട. പ്രിന്‍സിപ്പാള്‍ പ്രൊഫ. സി.പി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രഭു ചാണാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ശശിമേനോന് , സത്യന് പള്ളാടന്‍, വാര്‍ഡ് മെമ്പര്‍ സൗമ്യ ഷിജു, എസ്.എന്‍. ട്രസ്റ്റ് പ്രസിഡന്റ് എം.ജി. കുമാര്‍, ഫാസ് ട്രഷറര്‍ ടി.ഡി. ശ്രീധരന്, എം.കെ. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.