Breaking News

കൊടകരയിലും മററത്തൂരിലും എല്‍.ഡി.എഫ്

Mattathurകൊടകര: തദ്ദേശസ്ഥാപനതെരഞ്ഞെടുപ്പിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കൊടകര ഗ്രാമപഞ്ചായത്തും മലയോരഗ്രാമമായ മറ്റത്തൂരിലും എല്‍.എഡി.എഫ് ഭരണം പിടിച്ചെടുത്തു. 19 വാര്‍ഡുകളുള്ള കൊടകരയില്‍ എല്‍.ഡിഫ്(10), യു.ഡി.എഫ്(6), ബി.ജെ.പി(3) എന്നിങ്ങനെയും 23 വാര്‍ഡുകളുള്ള മററത്തൂരില്‍ എല്‍.ഡി.എഫ് 12, യു.ഡി.എഫ് 8, ബി.ജെ.പി 3 എന്നിങ്ങനെയാണ് സീറ്റുകള്‍ ലഭിച്ചത്.

കൊടകര ഗ്രാമപഞ്ചായത്തിലെ 2, 3, 5, 9, 13, 14, 15, 16, 17, 18 എന്നീ വാര്‍ഡുകളില്‍ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ 1, 6, 8, 10, 12, 19 വാര്‍ഡുകളില്‍ യു.ഡി.എഫും 4, 7, 11 വാര്‍ഡുകളില്‍ ബി.ജെ.പിയും വിജയിച്ചു. ഇതില്‍ നാലാംവാര്‍ഡായ അഴകത്ത് സി.പി.എമ്മിന്റെ ശ്രീജിദാസനും ബി.ജെ.പിയുടെ അഡ്വ: ആശാരാമദാസിനും 408 വോട്ടുവീതം ലഭിച്ചതിനെത്തുടര്‍ന്ന് ഇവിടെ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ജയിച്ചത്. 3 വാര്‍ഡുകളില്‍ മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് നേരിയ വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 3, 6 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സിന്റെ വിമത സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു.

മൂന്നില്‍ കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാനായെങ്കിലും 6 ല്‍ യു.ഡി.എഫിന്റെ ഔദ്വോഗിക സ്ഥാനാര്‍ഥി ആന്‍സി ജിന്റോ വിജയിച്ചു. ഒന്നാംവാര്‍ഡില്‍ നിന്നും വിജയിച്ച യു.ഡി.എഫിന്റെ മിനിദാസനും പതിനഞ്ചാംവാര്‍ഡില്‍ നിന്നും വിജയിച്ച പി.ആര്‍.പ്രസാദനും ഇത് വിജയത്തിന്റെ ഹാട്രിക്കാണ്. രണ്ടുപേരും കൊടകര പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമാരുമായിരുന്നു. 10-ാം വാര്‍ഡില്‍ നിന്നും വിജയിച്ച യു.ഡി.എഫിലെ പ്രനില ഗിരീശനാകട്ടെ കഴിഞ്ഞ തവണ ബ്ലോക്ക്പഞ്ചായത്ത് മെമ്പറും അതിനു മുമ്പ് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്നു. കഴിഞ്ഞ 5 വര്‍ഷക്കാലം വ്യക്തമായ ഭൂരിപക്ഷമില്ലാതെ ഭരിച്ച കോണ്‍ഗ്രസ്സില്‍ നിന്നും പഞ്ചായത്ത് പിടിച്ചടക്കിയ സന്തോഷത്തിലാണ് എല്‍.ഡി.എഫ്.

മറ്റത്തൂരില്‍ താമര വിരിഞ്ഞു
Kodakaraമലയോരപഞ്ചായത്തായ മറ്റത്തൂരില്‍ 23 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് 12, യു.ഡി.എഫ് 8, ബി.ജെ.പി 3 എന്നിങ്ങനെ സീറ്റുകള്‍ നേടി. ബി.ജെ.പി ക്ക് ഇവിടെ എക്കൗണ്ട് തുറക്കാനായെന്നത് ഇവിടെ ഏറെ ശ്രദ്ദേയം. മറ്റത്തൂരിലെ 1, 3, 15 വാര്‍ഡുകളിലാണ് യഥാക്രമം സി.വി.ഗിനീഷ്, ശ്രീധരന്‍ കളരിക്കല്‍, സന്ധ്യസജീവന്‍ എന്നിവര്‍ വിജയിച്ചത്. ഇതില്‍ ശ്രീധരന്‍ കളരിക്കല്‍ കഴിഞ്ഞ 7 തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും ആദ്യമായാണ് വിജയിക്കുന്നത്.

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുംകൂടിയാണ് ശ്രീധരന്‍ കളരിക്കല്‍. ഇക്കഴിഞ്ഞ തിരുവോണദിനത്തില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ അഭിലാഷ് വെട്ടേറ്റു മരിച്ചത് ഈ പഞ്ചായത്തിലെ വാസുപുരത്തായിരുന്നു. എന്നാല്‍ ആ വാര്‍ഡില്‍ സി.പി.എമ്മിലെ ഷീല തിലകനാണ് വിജയിച്ചത്. മറ്റത്തൂരിലെ 2, 4, 5, 9, 11, 12, 13, 17, 18, 20, 21, 23 എന്നീ വാര്‍ഡുകള്‍ എല്‍.,ഡി.എഫ് നേടിയപ്പോള്‍ 6, 7, 8, 10, 14, 16, 19, 22, വാര്‍ഡുകളില്‍ യു.ഡി.എഫും 1, 3, 15 വാര്‍ഡുകളില്‍ ബി.ജെ.പിയും വിജയിച്ചു.

അഞ്ചാതവണയും മോളിതോമസിന് വിജയം
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ പതിനാലാംവാര്‍ഡില്‍ അഞ്ചാംതവണയും കോണ്‍ഗ്രസ്സിലെ മോളി തോമസ്സിനു വിജയം. ഇക്കുറി സി.പി.എമ്മിലെ ഹേമലത സുരേഷിനേയാണ് കോപ്ലിപ്പാടം വാര്‍ഡില്‍നിന്നും മോളി പരാജയപ്പെടുത്തിയത്.

പ്രസാദന്‍ കൊടകരയില്‍ പ്രസിഡണ്ടാകും
കൊടകര: കൊടകര: ഗ്രാമപഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ 10 ഉം സി.പി.എം പിടിച്ചടക്കിയസാഹചര്യത്തസി.പി.എമ്മിലെ പതിനഞ്ചാംവാര്‍ഡില്‍നിന്നും വിജയിച്ച മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.എം ലോക്കല്‍ സെക്രട്ടറിയുമായ പി.ആര്‍. പ്രസാദന്‍ കൊടകര ഗ്രമപഞ്ചായത്ത്പ്രസിഡണ്ടാകും. കോണ്‍ഗ്രസ്സിലെ ഡെല്‍വിന്‍ വര്‍ഗീസിനെയാണ് പ്രസാദന്‍ 486 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. കൊടകരയില്‍ പ്രസാദന് പ്രസിഡണ്ട് പദവിയിയുടെ മൂന്നാമൂഴമാണിത്. ആദ്യതവണ കാരൂര്‍ വാര്‍ഡില്‍നിന്നും എതിരില്ലാതെയാണ് ഇദ്ദേഹം തെരഞ്ഞെടുത്തത്.

പോള്‍ചെയ്തതും തപാല്‍വോട്ടും തുല്യം: നറുക്കെടുപ്പില്‍ ബി.ജെ.പിക്കു വിജയം
കൊടകര: ഗ്രാമപഞ്ചായത്തിലെ നാലാംവാര്‍ഡായ അഴകത്ത് സി.പി.എമ്മിലെ പ്രീജദാസനും ബി.ജെ.പിയിലെ അഡ്വ.ആശ റാമദാസിനും പോള്‍ ചെയ്ത വോട്ടെണ്ണിയപ്പോഴും പോസ്റ്റല്‍ വോട്ടെണ്ണിയപ്പോഴും സമാസമം. ഒടുവില്‍ നറുക്കെടുപ്പിലൂടെയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി ആശ രാമദാസ് വിജയിച്ചത്. 406 വോട്ടുവീതം ആദ്യലഭിക്കുകയും പിന്നീട് പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ രണ്ടുവീതം വോട്ടുകള്‍ ഇരുവര്‍ക്കും ലഭിക്കുകയുമായിരുന്നു. എന്നാല്‍ ഭാഗ്യം ആശയ്ക്കും ബി.ജെ.പിക്കുമൊപ്പമായി. കോണ്‍ഗ്രസ്സിലെ അംബിക രവീന്ദ്രന് 253 വോട്ടും 3 പോസ്റ്റല്‍ വോട്ടും ലഭിച്ചു. ഇവിടെ ആകെ 14 തപാല്‍ വോട്ടുണ്ടായിരുന്നതില്‍ 7 എണ്ണം തള്ളിപ്പോവുകയായിരുന്നു.

ഔദ്വോഗിക ഫലപ്രഖ്യാപനം മണിക്കൂറുകള്‍ വൈകി
കൊടകര: കൊടകര ബ്ലോക്കിനു കീഴിലെവോട്ടെണ്ണല്‍ കേന്ദ്രമായ അളഗപ്പനഗര്‍ പോളിടെക്‌നിക്കില്‍ ഔദ്വേഗിക ഫലപ്രഖ്യാപനം വന്നിരുന്നത് മണിക്കൂറുകള്‍ വൈകിയായിരുന്നു. വോട്ടെണ്ണല്‍ കഴിഞ്ഞ് വിജയിച്ചസ്ഥാനാര്‍ഥികളും അണികളും അതാതുവാര്‍ഡുകളിലെത്തി ആഹ്‌ളാദപ്രകടനം തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഔദ്വേഗിക ഫലപ്രഖ്യാപനം വന്നിരുന്നില്ല. കൊടകര പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡിന്റെ വോട്ടെണ്ണി കഴിഞ്ഞ് അണികള്‍ ഒമ്പതരയോടെ പോയങ്കിലും 11.40 ന് ആണ് ഔദ്യേഗിക ഫലപ്രഖ്യാപനം മൈക്കിലൂടെ പ്രഖ്യാപിച്ചത്. ഇതുതന്നെയായിരുന്നു എല്ലാ വാര്‍ഡുകളുടേയും സ്ഥിതി.

മൂന്ന്പഞ്ചായത്തിലും ബി.ജെ.പിക്ക് മൂന്ന്‌സീറ്റ് വീതം
കൊടകര: മറ്റത്തൂര്‍, കൊടകര ,പറപ്പൂക്കര എന്നീ സമീപ പഞ്ചായത്തുകളില്‍ ബി.ജെ.പിക്ക് മേല്‍ക്കൈ. മൂന്നിടത്തും ബി.ജെ.പി 3 സീറ്റ് വീതം നേടിയെന്നതും ഏറെ ശ്രദ്ദേയമാക്കുന്നു. കൊടകരയില്‍ കഴിഞ്ഞ ഭരണസമിതിയിലും ബി.ജെ.പിക്ക് 3 വാഡുകള്‍ ഉണ്ടായിരുന്നെങ്കിലും മറ്റത്തൂരിലും പറപ്പൂക്കരയിലും ബി.ജെ.പി എക്കൊണ്ട് തുറക്കുകയായിരുന്നു. ഈ രണ്ടു പഞ്ചായത്തുകളും പുതുക്കാട് നിയോജക മണ്ഡലത്തിലും കൊടകര ചാലക്കുടി ന ിയോജകമണ്ഡലത്തിലുമാണ്. പറപ്പൂക്കരപഞ്ചായത്തിലെ 2. 3, 16 വാര്‍ഡുകളിലാണ് യഥാക്രമം ജിഷ സജി, രമ്യ അനില്‍, അനില്‍ പുന്നയില്‍ എന്നിങ്ങനെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.

ഭൂരിപക്ഷം കൂടുതല്‍ പ്രസാദനും പ്രശാന്തിനും
കൊടകര: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കൊടകരയിലും മറ്റത്തൂരിലും ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത് ക്രമത്തില്‍ പി.ആര്‍.പ്രസാദനും പ്രശാന്ത് പുല്ലരിക്കലുമാണ്. കൊടകര പതിനഞ്ചാം വാര്‍ഡില്‍ നിന്നും മത്സരിച്ച പി.ആര്‍. പ്രസാദന്‍ 486 വോട്ടിന്റെ ഭൂരിപക്ഷത്തിലും മറ്റത്തൂര്‍ പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാര്‍ഡായ ചെമ്പുച്ചിറയില്‍ മത്സരിച്ച പി..എസ്. പ്രശാന്ത് 448 വോട്ടിന്റെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്. ഇതില്‍ പി.ആര്‍. പ്രസാദന്റെ ഭൂരിപക്ഷം ചാലക്കുടി മണ്ഡലത്തിലെത്തന്നെ ഗ്രാമപഞ്ചായത്തുകളിലെ വലിയ ഭൂരിപക്ഷമാണ്.

ബ്ലോക്ക് ഡിവിഷനുകളില്‍ എല്‍.ഡി.എഫ്
കൊടകര: കൊടകരബ്ലോക്ക് പഞ്ചായത്തിലെ മറ്റത്തൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മറ്റത്തൂര്‍, വെള്ളിക്കുളങ്ങര, കോടാലി ഡിവിഷനുകളിലും കൊടകര പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പേരാമ്പ്ര, കൊടകര ഡിവിഷനുകളിലേക്കും എല്‍.ഡി.എഫിനു വിജയം. മറ്റത്തൂര്‍ ബ്ലോക്കില്‍ സി.പി.എമ്മിലെ ജിനി മുരളിയും(4905), വെള്ളിക്കുളങ്ങര ഡിവിഷനില്‍ സി.പി.ഐയിലെ മോഹനന്‍ ചളളിയിലും(3465), കോടാലി ഡിവിഷനില്‍ എല്‍.ഡി.എഫിലെ ആശ ഉണ്ണികൃഷ്ണനും(5098) വിജയിച്ചു.

വെള്ളിക്കുളങ്ങര ഡിവിഷനില്‍ കോണ്‍ഗ്രസ്സിന്റെ ഔദ്വേഗിക സ്ഥാനാര്‍ഥി ബെന്നി തൊണ്ടുങ്ങല്‍ ആയിരിക്കെ സ്വതന്ത്രനായി ശിവരാമന്‍ പോതിയില്‍(കണ്ണന്‍) മത്സരിച്ചിരുന്നു. അതിന്റെ പേരില്‍ ശിവരാമനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. പി.സി.ബിനോയ് ആയിരുന്നു ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. കോടാലി ഡിവിഷനില്‍ സിജിബാബുവും പ്രേമ സന്തോഷുമായിരുന്നു ക്രമത്തില്‍ യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍.

മറ്റത്തൂര്‍ ഡിവിഷനില്‍ അജിതാ അരവിന്ദാക്ഷനും സജിനി സന്തോഷുമായിരുന്നു യഥാക്രമം യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍. ഇവിടെ ബി.ജെ.പി യുടെ സജിനി സന്തോഷ് രണ്ടാം സ്ഥാനത്താണ്. കൊടകര പഞ്ചായത്തിലെ പേരാമ്പ്ര ഡിവിഷനില്‍ ജസ്റ്റിനും കൊടകര ഡിവിഷനില്‍ കെ.വി. അമ്പിളിയും വിജയിച്ചു. പേരാമ്പ്ര ഡിവിഷനില്‍ കെ.കെ.നാരായണനും(കോണ്‍), എന്‍.പി.ശിവനും(ബി.ജെ.പി) ആയിരുന്നു മറ്റു സ്ഥാനാര്‍ഥികള്‍.

കൊടകര ഗ്രാമപഞ്ചായത്ത്
വാര്‍ഡ്, സ്ഥലം, സ്ഥാനാര്‍ഥി, ലഭിച്ച വോട്ട്, എന്നക്രമത്തില്‍
1. കൊടകര വെസ്റ്റ്. മിനിദാസന്‍(കോണ്‍). 569
2.കാവുംതറ. എം.ഡി.നാരായണന്‍.(എല്‍.ഡി.എഫ്). 501
3.കൊടകര. സുധ(എല്‍.ഡി.എഫ്). 487
4.അഴകം. ആശരാംദാസ്.(ബി.ജെ.പി)
5. വെല്ലപ്പാടി. ഷീബഹരി(എല്‍.,ഡി.എഫ്). 467
6.പേരാമ്പ്ര നോര്‍ത്ത്. ആന്‍സി ജിന്റോ(കോണ്‍). 428
7 കനകമല. വി.കെ.സുബ്രഹ്മണ്യന്‍(ബി.ജെ.പി) 6
8. തേശ്ശേരി.തോമസ് കളളിയത്ത്(കോണ്‍). 504.
9. പഴമ്പിള്ളി. ജോയ് നെല്ലിശ്ശേരി.(സി.പി.എം.) 658
10. പേരാമ്പ്രസൗത്ത്. പ്രനില ഗിരീശന്‍(കോണ്‍). 496.
11. നാടുകുന്ന്. ടി.വി.പ്രജിത്ത്(ബി.ജെ.പി) 506
12. പേരാമ്പ്ര വെസ്റ്റ്. അല്‍ഫോന്‍സാ തോമസ്(കോണ്‍.)407
13. മരത്തംപിള്ളി. വിലാസിനി ശശി. (സി.പി.എം.) 327
14 ശക്തിനഗര്‍. കൊടിയത്ത് സുകുമാരന്‍(സി.പി,എം.) 485.
15. ആനത്തടം. പി.ആര്‍.പ്രസാദന്‍(സി.പി..എം.) 797.
16. പുലിപ്പാറക്കുന്ന്. ഷൈനിബാബു(സി.പി.എം.) 821
17. കാരൂര്‍.നാരായണി(സി.പി.എം). 783
18. മനക്കുളങ്ങര. ഇ.ഐ.പാപ്പച്ചന്‍.(സി.പി.എം.) 531
19. ഉഷസത്യന്‍(കോണ്‍.) 521

കൊടകരബ്ലോക്ക് പഞ്ചായത്ത്
മറ്റത്തൂര്‍ ഡിവിഷന്‍
(സ്ഥാനാര്‍ഥി, മുന്നണി, വോട്ട് എന്ന ക്രമത്തില്‍)
ജിനി മുരളി(സി.പി.എം) 4905
സജിനി സന്തോഷ്(ബി.ജെ.പി) 3046
അജിത അരവിന്ദാക്ഷന്‍(യു.ഡി.എഫ്)2635

വെള്ളിക്കുളങ്ങര ഡിവിഷന്‍
മോഹനന്‍ ചള്ളിയില്‍ (സി.പി.ഐ) 3465
ബെന്നി തൊണ്ടുങ്ങല്‍(കോണ്‍). 3353
പി.സി.ബിനോയ് (ബി.ജെ.പി) 1336
ശിവരാമന്‍ പോതിയില്‍(സ്വത.) 1272
മനോജ്(സ്വത.) 224

കോടാലി ഡിവിഷന്‍
ആശ ഉണ്ണികൃഷ്ണന്‍ (എല്‍.ഡി.എഫ്). 4905
സിജിബാബു(യു.ഡി.എഫ്). 3383
പ്രേമ സന്തോഷ് (ബി.ജെ.പി) 2142

എസ്.എന്‍.ഡി.നേതാവിന്റെ വീടിനു നേരെ ഗുണ്ടെറിഞ്ഞു
കൊടകര: മററത്തൂര്‍ വാസുപുരത്ത് എസ്.എന്‍.ഡി.പി കൊടകര യൂണിയന്‍ പ്രസിഡണ്ട് സുന്ദരന്‍ മൂത്തമ്പാടന്റെ വീടിനു നേരെ ഗുണ്ടെറിഞ്ഞു. വൈകീട്ട് തെരഞ്ഞെടുപ്പിന്റെ ആഹ്ലാദാരവങ്ങള്‍ക്കിടെയായിരുന്നു വീടിനു നേരെ പടക്കമേറ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!