Breaking News

തിരഞ്ഞെടുപ്പ് : മറ്റത്തൂര്‍ പഞ്ചായത്തില്‍ എസ്.എന്‍.ഡി.പി. മത്സരിക്കും

panchayath-electionകൊടകര : അടുത്തുവരുന്ന തിരഞ്ഞെടുപ്പില്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ എസ്.എന്‍.ഡി.പി. സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കുവാന്‍ പഞ്ചായത്ത് അതിര്‍ത്തിയിലുള്ള മുഴുവന്‍ ശാഖ ഭാരവാഹികളേയും വിളിച്ചുകൂട്ടിയ യോഗത്തില്‍ തീരുമാനമെടുത്തു.

യോഗനേതൃത്വത്തിന്റെ തീരുമാനമനുസരിച്ച് മറ്റ് സംഘടനകളുമായി ധാരണയുണ്ടാക്കിക്കൊണ്ട് മുഴുവന്‍ സീറ്റിലും മത്സരിക്കുവാന്‍ സാധിക്കണമെന്നും തീരുമാനിച്ചു. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് സുന്ദരന്‍ മൂത്തമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡയറക്ട് ബോര്‍ഡ് മെമ്പര്‍ ഇ.ആര്‍. വിനയന്‍, കൗണ്‍സിലര്‍ പി.കെ. സുഗതന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!